Latest News

പൂന്താനം സ്വദേശിയായ യുവാവ് ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍

പൂന്താനം സ്വദേശിയായ യുവാവ് ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍
X

മലപ്പുറം: പൂന്താനം സ്വദേശിയായ യുവാവിനെ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പൂത്താന്‍തൊടി സിജേഷ് എന്ന മണിക്കുട്ടന്‍ (33) ആണ് മരിച്ചത്. മഞ്ചേരിയിലെ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹമുണ്ടായിരുന്നത്.

മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു.

Next Story

RELATED STORIES

Share it