കെട്ടിടത്തില്‍ നിന്ന് വീണ് യുവാവ് മരിച്ചു
BY NSH24 Dec 2022 11:37 AM GMT

X
NSH24 Dec 2022 11:37 AM GMT
പരപ്പനങ്ങാടി: ചെട്ടിപ്പടി കടലുണ്ടി റോഡില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണ് യുവാവ് മരിച്ചു. ചെട്ടിപ്പടി ആലുങ്ങല്‍ ബീച്ച് ബാപ്പാലിന്റെ പുരയ്ക്കല്‍ ശിഹാബ് (39) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. പോലിസും ട്രോമോ കെയര്‍ വളണ്ടിയര്‍മാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഡിവിഷന്‍ 41 ലെ കൗണ്‍സിലറുടെ സഹോദരനാണ്. ഭാര്യ: റംലത്ത്. മക്കള്‍: മുഹമ്മദ് ഷംബി, ഇന്‍കിസാന്‍, ഇന്തിലാല്‍, മുഹമ്മദ് ഷാമിഹ്. പിതാവ്: കുഞ്ഞിമോന്‍. മാതാവ്: കുഞ്ഞിമോള്‍. മല്‍സ്യത്തൊഴിലാളിയായ ശിഹാബ് വെള്ളിയാഴ്ച ആയതിനാല്‍ ജോലിക്ക് പോയിരുന്നില്ല. വൈകീട്ടോടെ കൂട്ടുകാര്‍ വിളിച്ചുകൊണ്ടുപോവുകയായിരുന്നുവെന്ന് ബന്ധുക്കള്‍ അറിയിച്ചു. പോലിസ് കേസെടുത്ത് അനേഷണം ആരംഭിച്ചു.
Next Story
RELATED STORIES
സിപിഎം നേതാവിന്റെ 'തട്ടമഴിപ്പിക്കല്' പ്രസംഗത്തിനെതിരേ വ്യാപക...
2 Oct 2023 6:26 PM GMTമഹാരാഷ്ട്രയിലെ ആശുപത്രിയില്‍ കൂട്ടമരണം; 24 മണിക്കൂറിനിടെ...
2 Oct 2023 5:44 PM GMTവെള്ളപ്പൊക്കം; കോട്ടയം താലൂക്കില്‍ നാളെ സ്കൂളുകള്‍ക്ക് അവധി
2 Oct 2023 5:32 PM GMTകര്‍ണാടകയിലെ ശിമോഗയില്‍ നബിദിന റാലിക്കു നേരെ ആക്രമണം; സംഘര്‍ഷം,...
2 Oct 2023 2:09 PM GMTഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ ലോങ് ജമ്പില്‍ ആന്‍സി സോജന് വെള്ളി
2 Oct 2023 1:59 PM GMTആഗോള റാങ്കിങില്‍ അഫ്ഗാന് കറന്‍സി ഒന്നാമത്
2 Oct 2023 11:27 AM GMT