- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജില്ല, തദ്ദേശ ഭരണ,വാര്‍ഡ് കേന്ദ്രങ്ങളില്‍ ഡിസംബര്‍ 18ന് സ്ത്രീപക്ഷ നവകേരള പ്രതിജ്ഞ

തിരുവനന്തപുരം: സ്ത്രീപദവിയും തുല്യതയും ഉറപ്പുവരുത്താനായി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന സ്ത്രീപക്ഷ നവകേരളത്തിന്റെ ഭാഗമായി ഉദ്ഘാടന ദിവസമായ ഡിസംബര്‍ 18ന് സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും തദ്ദേശ സ്വയംഭരണ സ്ഥാപന കേന്ദ്രങ്ങളിലും വിവിധ വാര്‍ഡുകളിലും കുടുംബശ്രീ പ്രവര്‍ത്തകരും ബഹുജനങ്ങളും സ്ത്രീപക്ഷ നവകേരള പ്രതിജ്ഞയെടുക്കുമെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
തിരുവനന്തപുരം നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്ത്രീപക്ഷ നവകേരളത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. അതേ വേദിയില്‍ ക്യാമ്പയിന്‍ അംബാസഡറായ നടി നിമിഷാ സജയന്‍ പ്രതിജ്ഞ ചൊല്ലും. സംസ്ഥാനത്തെ കാല്‍ലക്ഷത്തിലേറെ കേന്ദ്രങ്ങളില്‍ കുടുംബശ്രീ പ്രവര്‍ത്തകരും സ്ത്രീപക്ഷ നവകേരളത്തിന് ഐക്യദാര്‍ഡ്യമേകുന്ന ബഹുജനങ്ങളും പ്രതിജ്ഞയെടുക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
ഡിസംബര്‍ 18ന് സംസ്ഥാനത്തെ എല്ലാ അയല്‍ക്കൂട്ടങ്ങളില്‍ നിന്നും കുടുംബശ്രീ പ്രവര്‍ത്തകര്‍ സ്ത്രീധന, സ്ത്രീ പീഡന വിരുദ്ധ മുദ്രാവാക്യങ്ങളുയര്‍ത്തി വാര്‍ഡ് കേന്ദ്രങ്ങളിലേക്ക് നാടുണര്‍ത്തല്‍ പദയാത്ര നടത്തും. കുടുംബശ്രീ പ്രവര്‍ത്തകരും കുടുംബാംഗങ്ങളും യുവതീ ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങളും യുവജനങ്ങളും സാമൂഹ്യസാംസ്‌കാരിക മേഖലയിലെ പ്രമുഖരും പൊതുജനങ്ങളും വാര്‍ഡ് കേന്ദ്രത്തില്‍ ഒത്തുകൂടി സ്ത്രീപക്ഷ നവകേരളത്തിന്റെ ഉദ്ഘാടനത്തില്‍ പങ്കാളികളാവുകയും പ്രതിജ്ഞയെടുക്കുകയും ചെയ്യും.
സ്ത്രീപക്ഷ നവകേരളത്തിന്റെ സമീപന രേഖ നിശാഗന്ധിയിലെ ഉദ്ഘാടന വേദിയില്‍ ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി ആര്‍ ബിന്ദു പ്രകാശനം ചെയ്യും. സ്‌നേഹിത ടോള്‍ഫ്രീ നമ്പറിന്റെ പ്രകാശനം ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി നിര്‍വഹിക്കും. ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ മൂന്ന് മണിവരെ സംസ്ഥാനത്തെ വിവിധ കുടുംബശ്രീ പ്രവര്‍ത്തകര്‍ കലാപരിപാടികള്‍ അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















