Latest News

ദേശീയ ചലച്ചിത്ര അവാര്‍ഡ് നേടിയ നഞ്ചിയമ്മയ്ക്ക് വിമന്‍ ജസ്റ്റിസിന്റെ ആദരം

ദേശീയ ചലച്ചിത്ര അവാര്‍ഡ് നേടിയ നഞ്ചിയമ്മയ്ക്ക് വിമന്‍ ജസ്റ്റിസിന്റെ ആദരം
X

കോഴിക്കോട്: ദേശീയ ചലച്ചിത്ര അവാര്‍ഡ് നേടിയ നഞ്ചിയമ്മയെ വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് ആദരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഉഷാകുമാരി ഉപഹാരം കൈമാറി. നഞ്ചിയമ്മയ്ക്ക് ലഭിച്ച ദേശീയ പുരസ്‌കാരം അരികുവല്‍കരിക്കപ്പെട്ടവരുടെ അര്‍ഹതകള്‍ക്ക് വൈകിക്കിട്ടിയ അംഗീകാരമാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു.

ഗോത്ര വിഭാഗങ്ങളുടെ തനത് ആവിഷ്‌കാരങ്ങളെയും അവയിലെ കലാമൂല്യത്തെയും എല്ലാ കാലത്തും കണ്ടില്ലെന്നു നടിക്കാനാവില്ല. അടിച്ചമര്‍ത്തപ്പെട്ട ശബ്ദത്തോട് ഇനിയും അസഹിഷ്ണുക്കളാവുന്നവര്‍ നല്‍കുന്ന സന്ദേശം വ്യക്തമാണ്. സംസ്ഥാന ട്രഷറര്‍ മുംതാസ് ബീഗം, സംസ്ഥാന സെക്രട്ടറി വി എ ഫായിസ, ജില്ലാ പ്രസിഡന്റ് ഷക്കീല ടീച്ചര്‍, ജില്ലാ ജനറല്‍ സെക്രട്ടറി സഫിയ, ജില്ലാ കമ്മിറ്റി അംഗങ്ങളായ എല്‍സമ്മ, റുഖിയ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

Next Story

RELATED STORIES

Share it