വനിതാദിനത്തില്‍ വിമന്‍ ഇന്ത്യ മൂവ്‌മെന്റ് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു

കോഴിക്കോട്: 'മാര്‍ച്ച് 8 വനിതാദിനം സ്ത്രീശക്തിയുടെയും പ്രചോദനത്തിന്റെയും പ്രതീകം' എന്ന മുദ്രാവാക്യമുയര്‍ത്തി വിമന്‍ ഇന്ത്യ മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി വിവിധ പരിപാടികള്‍ നടത്തി. പഞ്ചായത്ത് തലങ്ങളിലായിരുന്നു ജനശ്രദ്ധ പിടിച്ചുപറ്റിയ വനിതാ ദിനപരിപാടികള്‍ സംഘടിപ്പിച്ചത്. വിദ്യാഭ്യാസ, തൊഴില്‍ സാമൂഹിക പ്രവര്‍ത്തന മേഖലകളില്‍ സമൂഹത്തില്‍ മാതൃകയായ വനിതകളെയും കലാകായിക പ്രതിഭകളെയും ആദരിച്ചു.
അഗതിമന്ദിരങ്ങള്‍, വൃദ്ധസദനം, ഭിന്നശേഷി കുട്ടികളുടെ വിദ്യാലയം എന്നിവ സന്ദര്‍ശിക്കുകയും ഭക്ഷണവും വസ്ത്രവും നല്‍കുകയും ചെയ്തു. ഗവണ്‍മെന്റ് ആശുപത്രികളിലെ നിര്‍ധനരായ രോഗികള്‍ക്ക് ഭക്ഷണ കിറ്റ് നല്‍കി. മധുരവിതരണം നടത്തിയും ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടും വിമന്‍ ഇന്ത്യ മൂവ്‌മെന്റ് പ്രവര്‍ത്തകര്‍ മാതൃകയായി. വിവിധ ജില്ലകളില്‍ നടന്ന വ്യത്യസ്ത പരിപാടികള്‍ സ്‌റ്റേറ്റ് ജില്ലാ, മണ്ഡലം നേതാക്കള്‍ നേതൃത്വം നല്‍കി.
RELATED STORIES
കര്‍ണാടകയില്‍ മുസ് ലിം പള്ളിയില്‍ക്കയറി കാവി പതാക കെട്ടി; അന്വേഷണം...
25 Sep 2023 4:24 PM GMTതമിഴ്നാട്ടില്‍ എഐഎഡിഎംകെ എന്‍ഡിഎ വിട്ടു; ഔദ്യോഗിക പ്രമേയം പാസാക്കി
25 Sep 2023 4:08 PM GMTപ്രവാസിയില്‍നിന്ന് കാല് ലക്ഷം രൂപ കൈക്കൂലി; കണ്ണൂരില്‍ ഓവര്‍സിയര്‍...
25 Sep 2023 3:39 PM GMTകാസര്‍കോട് ബദിയടുക്കയില്‍ സ്കൂള്‍ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച്...
25 Sep 2023 3:30 PM GMTവിദ്യാര്‍ത്ഥിയെ സഹപാഠിയെ കൊണ്ട് അധ്യാപിക തല്ലിച്ച സംഭവം മനഃസാക്ഷിയെ...
25 Sep 2023 11:22 AM GMTഏഷ്യന്‍ ഗെയിംസില്‍ പുതു ചരിത്രം രചിച്ച് ഇന്ത്യന്‍ വനിതകള്‍;...
25 Sep 2023 11:05 AM GMT