Latest News

കടയ്ക്കല്‍: ഡോക്ടര്‍ ആശ ജെ ബാബുവിന് വിമന്‍ ഇന്ത്യ മൂവ്‌മെന്റിന്റെ സ്‌നേഹാദരവ്

കടയ്ക്കല്‍: ഡോക്ടര്‍ ആശ ജെ ബാബുവിന് വിമന്‍ ഇന്ത്യ മൂവ്‌മെന്റിന്റെ സ്‌നേഹാദരവ്
X

കടയ്ക്കല്‍: മാര്‍ച്ച് 8 ലോക വനിതാ ദിനത്തിനോട് അനുബന്ധിച്ച് സാമൂഹ്യ പ്രവര്‍ത്തകരെ ആദരിക്കുന്നതിന്റെ ഭാഗമായി വിമന്‍ ഇന്ത്യാ മൂവ്‌മെന്റിന്റെ സ്‌നേഹാദരവ് കടയ്ക്കല്‍ താലൂക് ആശുപത്രിയിലെ ഡോക്ടര്‍ ആശ ജെ ബാബുവിന്. വിമന്‍സ് ഇന്ത്യ മൂവ്‌മെന്റ് ചടയമംഗലം മണ്ഡലം പ്രസിഡന്റ് സലീന സുധീര്‍ ആദരസൂചകമായി ഡോക്ടര്‍ക്ക് മൊമെന്റോ നല്‍കി. 'ഫാഷിസത്തെ പരാജയപ്പെടുത്തുക, സ്ത്രീകളെ സംരക്ഷിക്കുക, എന്ന ശീര്‍ഷകത്തെ മുന്‍നിര്‍ത്തി സ്ത്രീകള്‍ക്ക് ആത്മവിശ്വാസവും കരുത്തും പകരുക എന്നതാണ് ഈ വനിതാ ദിനത്തില്‍ വിമന്‍ ഇന്ത്യ മൂവ്‌മെന്റ് മുന്നോട്ട് വെക്കുന്ന ആശയം. പരിപാടിയില്‍ മണ്ഡലം കമ്മിറ്റി അംഗം റീജ ഷിബു, മണ്ഡലം ട്രെഷറര്‍ സുമയ്യാ നാസര്‍ എന്നിവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it