Latest News

തൃശൂരില്‍ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

തൃശൂരില്‍ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി
X

തൃശൂര്‍: വടക്കാഞ്ചേരി കുറുവാഞ്ചേരിയില്‍ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച രാവിലെ സംസ്ഥാന പാതയ്ക്ക് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണെന്നാണാണു പ്രാഥമിക നിഗമനം. മൃതദേഹത്തിന്റെ കഴുത്തില്‍ ഒരു മാലയും സമീപത്തായി മദ്യക്കുപ്പികളും കണ്ടെത്തിയിട്ടുണ്ട്. മൂന്നോ നാലോ ദിവസം പഴക്കമുണ്ടെന്നാണ് പ്രാഥമിക പരിശോധനയിലെ നിഗമനം. സംഭവത്തില്‍, സംസ്ഥാനത്തെ വിവിധ പോലിസ് സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത സ്ത്രീകളെ കാണാതായ കേസുകളെക്കുറിച്ചുള്ള വിവരങ്ങള്‍ പോലിസ് ശേഖരിക്കുന്നുണ്ട്.


Next Story

RELATED STORIES

Share it