ബലാല്‍സംഗക്കേസ് പിന്‍വലിക്കാന്‍ വിസമ്മതിച്ച യുവതിയെ വെടിവച്ചു കൊന്നു
ഫരീദാബാദ് സ്വദേശി സന്ദീപ് കുമാര്‍ ആണ് നൈറ്റ് ക്ലബ്ബിലെ ഡാന്‍സറായ യുവതിയെ വെടിവച്ച് കൊന്നത്.

ഗുരുഗ്രാം: തനിക്കെതിരായ ബലാല്‍സംഗക്കേസ് പിന്‍വലിക്കാന്‍ തയ്യാറാവാതിരുന്ന 23കാരിയെ യുവാവ് വെടിവച്ചു കൊന്നു. ഫരീദാബാദ് സ്വദേശി സന്ദീപ് കുമാര്‍ ആണ് നൈറ്റ് ക്ലബ്ബിലെ ഡാന്‍സറായ യുവതിയെ വെടിവച്ച് കൊന്നത്. നാലു വര്‍ഷമായി നൈറ്റ് ക്ലബ്ബിലെ സുരക്ഷാ ജീവനക്കാരനായ സന്ദീപ് കുമാറും യുവതിയും തമ്മില്‍ രണ്ടുവര്‍ഷത്തോളം ഒരുമിച്ചു താമസിച്ചിരുന്നു. പിന്നീട് സന്ദീപ് വിവാഹിതനാണെന്നും ഭാര്യയുണ്ടെന്നും മനസ്സിലാക്കിയ യുവതി 2017 നവംബറില്‍ സന്ദീപിനെതിരേ ബലാല്‍സംഗക്കേസ് നല്‍കി. വെള്ളിയാഴ്ച ഈ കേസിന്റെ വാദം കേള്‍ക്കാനിരിക്കെയാണ് യുവതി കൊല്ലപ്പെട്ടത്. കേസില്‍ ജാമ്യം കിട്ടിയ സന്ദീപിനൊപ്പം വീണ്ടും യുവതി ഒന്നിച്ചുതാമസിച്ചിരുന്നുവെന്നു പോലിസ് പറഞ്ഞു. തനിക്കെതിരേ നല്‍കിയ കേസിനെ കുറിച്ചു സംസാരിക്കാനുണ്ടെന്നു പറഞ്ഞു വെള്ളിയാഴ്ച രാവിലെ യുവതിയുടെ വീട്ടിലെത്തിയ സന്ദീപ് യുവതിയുമായി പുറത്തു പോയി. ഇരുവരുടെയും സുഹൃത്തുക്കളും കൂടെയുണ്ടായിരുന്നു. തുടര്‍ന്നു യാത്രക്കിടെ കേസിനെ കുറിച്ചു സംസാരിക്കുകയും കേസ് പിന്‍വലിക്കണമെന്നു യുവതിയോടു ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ കേസ് നല്‍കിയ ശേഷവും ഒരുമിച്ചു താമസിച്ചെങ്കിലും കേസ് പിന്‍വലിക്കാന്‍ തയ്യാറല്ലെന്ന യുവതിയുടെ മറുപടി യുവാവിനെ കുപിതനാക്കി. തുടര്‍ന്നു സന്ദീപ് യുവതിയെ കാറില്‍ നിന്നു തള്ളിയിടുകയും വെടവച്ചു കൊല്ലുകയുമായിരുന്നു.
RELATED STORIES
കൊല്ലപ്പെട്ട ഹോട്ടലുടമയുടെ എടിഎം ഉള്പ്പെടെയുള്ളവ കണ്ടെടുത്തു;...
27 May 2023 11:01 AM GMTമോദിയുടെ അധ്യക്ഷതയിലുള്ള നീതി ആയോഗ് യോഗത്തില് നിന്ന് എട്ട്...
27 May 2023 9:24 AM GMTകര്ണാടകയില് 24 മന്ത്രിമാര് കൂടി സത്യപ്രതിജ്ഞ ചെയ്തു
27 May 2023 8:50 AM GMTഡല്ഹി സര്വകലാശാല സിലബസില് നിന്ന് ഇഖ്ബാല് പാഠഭാഗം പുറത്ത്
27 May 2023 8:38 AM GMTഹോട്ടലുടമയുടെ കൊലപാതകം ഹണി ട്രാപ് ശ്രമത്തിനിടെയെന്ന് പോലിസ്;...
27 May 2023 8:24 AM GMTമണിപ്പൂര് പാഠമായി കാണണം; രാജ്യം മുഴുവന് അനുഭവിക്കേണ്ടി വരുമെന്ന്...
27 May 2023 7:38 AM GMT