Latest News

പെരുമ്പാവൂരില്‍ കടമുറിക്ക് മുമ്പില്‍ യുവതി കൊല്ലപ്പെട്ട നിലയില്‍; തമിഴ് നാടോടി യുവതിയെന്ന് പോലിസ്

തമിഴ് നാടോടി യുവതിയാണ് കൊല്ലപ്പെട്ടതെന്ന് പോലിസ് സ്ഥിരീകരിച്ചു. എന്നാല്‍, കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല.

പെരുമ്പാവൂരില്‍ കടമുറിക്ക് മുമ്പില്‍ യുവതി കൊല്ലപ്പെട്ട നിലയില്‍; തമിഴ് നാടോടി യുവതിയെന്ന് പോലിസ്
X

കൊച്ചി: എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ നഗരത്തില്‍ കടമുറിക്ക് മുന്നില്‍ യുവതി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തമിഴ് നാടോടി യുവതിയാണ് കൊല്ലപ്പെട്ടതെന്ന് പോലിസ് സ്ഥിരീകരിച്ചു. എന്നാല്‍, കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല. പെരുമ്പാവൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിന് സമീപത്താണ് സംഭവം. തൂമ്പ കൊണ്ടുള്ള അടിയേറ്റാണ് കൊല്ലപ്പെട്ടതെന്ന് പോലിസ് പറഞ്ഞു. സമീപത്തെ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പോലിസ് പരിശോധിച്ച് വരികയാണ്.




Next Story

RELATED STORIES

Share it