Latest News

സ്ത്രീധനം ആവശ്യപ്പെട്ട് യുവതിക്ക് ക്രൂരമര്‍ദ്ദനം; ഭര്‍ത്താവിനും ഭര്‍തൃപിതാവിനുമെതിരേ കേസ്

സ്ത്രീധനം ആവശ്യപ്പെട്ട് യുവതിക്ക് ക്രൂരമര്‍ദ്ദനം; ഭര്‍ത്താവിനും ഭര്‍തൃപിതാവിനുമെതിരേ കേസ്
X

കാസര്‍കോഡ്: സ്ത്രീധനം ആവശ്യപ്പെട്ട് യുവതിക്ക് ക്രൂരമര്‍ദ്ദനം. സംഭവത്തില്‍ പോലിസ് കേസെടുത്തു. ഷിറിബാഗിലു കളത്തിങ്കാലിലെ ശിഹാബുദ്ദീന്റെ മകള്‍ സി ഷൈല (23)യാണ് ഭര്‍ത്താവ് ചെങ്കള നാലാംമൈലില്‍ റഹ്‌മത്ത് നഗറിലെ ഷിഫാറത്തലി, ഭര്‍തൃപിതാവ് മുഹമ്മദ്, മാതാവ് മുംതാസ് എന്നിവര്‍ക്കെതിരേ പരാതി നല്‍കിയത്.

2023 നവംബര്‍ 12നാണ് ഷൈലയുടേയും ഷിഫാറത്തലിയുടേയും വിവാഹം നടന്നത്. വിവാഹശേഷം ദുബായിലും ഭര്‍തൃവീട്ടിലും താമസിച്ചു വരുന്നതിനിടയില്‍ ശാരീരികവും മാനസികവുമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് ഷൈലയുടെ പരാതിയില്‍ പറയുന്നു. കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് ഭര്‍തൃ പിതാവ് മുഹമ്മദ്, മാതാവ് മുംതാസ് എന്നിവര്‍ ചേര്‍ന്ന് വീട്ടിനകത്ത് വച്ച് ഷൈലയെ തള്ളി താഴെ ഇടുകയും മുടിക്ക് പിടിച്ചും ചവിട്ടിയും അടിച്ചും പരിക്കേല്‍പ്പിക്കുകയും ചെയ്‌തെന്ന് പരാതിയില്‍ പറയുന്നു.

Next Story

RELATED STORIES

Share it