Latest News

എന്താണ് ആസാദിസാറ്റ്?

എന്താണ് ആസാദിസാറ്റ്?
X

ന്യൂഡല്‍ഹി: ഇന്ന് രാവിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്ന് ഐഎസ്ആര്‍ഒയുടെ പുതിയ റോക്ക് വിക്ഷേപിച്ചു. വിക്ഷേപിച്ച ഉപഗ്രഹങ്ങളുമായി അവസാന ഘട്ടത്തില്‍ ഐഎസ്ആര്‍ഒ കണ്‍ട്രോള്‍ റൂമിന് ബന്ധം സ്ഥാപിക്കാനായിട്ടില്ലെങ്കിലും ലഭിച്ച ഡാറ്റ വിശകലനം ചെയ്ത് പരിഹാരം കാണാനുള്ള ശ്രമത്തിലാണ് ഐഎസ്ആര്‍ഒ.

ഇന്ന് രാവിലെ 9.18ന് ഐഎസ്ആര്‍ഒ വിക്ഷേപിച്ച സ്‌മോള്‍ സ്‌കെയില്‍ ലോഞ്ച് വെഹിക്കില്‍-ഡി-1 ല്‍ രണ്ട് ചെറു ഉപഗ്രഹങ്ങളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. എര്‍ത്ത് ഒബ്‌സര്‍വേഷന്‍ സാറ്റലൈറ്റും(ഇഓഎസ്-02) ആസാദിസാറ്റ് സ്റ്റുഡന്റ് സാറ്റലൈറ്റും. എര്‍ത്ത് അബസര്‍വേഷന്‍ സാറ്റലൈറ്റ് സാധാരണ സാറ്റലൈറ്റാണെങ്കിലും ആസാദിസാറ്റിന് ചില പ്രത്യേകതകളുണ്ട്. ഇന്ത്യന്‍ വിദ്യാര്‍ത്ഥിനികളുടെ വര്‍ത്തമാനാവസ്ഥ വെളിപ്പെടുത്തുന്നു ഇത്.

സ്‌പേസ്‌കിഡ്‌സ് ഇന്ത്യയുടെ നേതൃത്വത്തില്‍ ഇന്ത്യയിലെ ഗ്രാമീണ മേഖലയിലെ 75 സ്‌കൂളുകളില്‍നിന്നുളള 750 വിദ്യാര്‍ത്ഥിനികളാണ് ആസാദിസാറ്റ് വികസിപ്പിച്ചത്. രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു ഇത്തരമൊരു നീക്കം. സ്റ്റുഡന്റ് സാറ്റലൈറ്റില്‍ 75 ഉപകരണങ്ങളുണ്ട്. ഭാരം 8 കിലോഗ്രാം.

വിദ്യാര്‍ത്ഥിനികളെ ശാസ്ത്ര, സാങ്കേതികമേഖലയിലേക്ക് കൈപിടിച്ചുയര്‍ത്തുന്നതിന്റെ ഭാഗമായാണ് ഐഎസ്ആര്‍ഒ സ്റ്റുഡന്റ്‌സാറ്റ് പദ്ധതി വിഭാവനം ചെയ്തത്.

75 വ്യത്യസ്ത ഉപകരണങ്ങളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. ഓരോന്നിനും 50 ഗ്രാം ഭാരമുണ്ട്. പേലോഡില്‍ കാമറ ഉള്‍പ്പെടെയുള്ള സെല്‍ഫി ഉപകരണങ്ങളും ഉണ്ട്.

ഗ്രാമീണ മേഖലയിലെ വിദ്യാര്‍ത്ഥിനികളെയാണ് ഈ പദ്ധതിയിലേക്ക് തിരഞ്ഞെടുത്തത്. ഇവരെ സ്‌പേസ് കിഡ്‌സ് ഇന്ത്യയുടെ നേതൃത്വത്തില്‍ ഏകോപിപ്പിച്ചു.

ഖരാവസ്ഥയിലുള്ള ഒരു പിഐഎന്‍ ഡയോഡ് അടിസ്ഥാനമാക്കിയ റേഡിയേഷന്‍ കൗണ്ടര്‍ ഉപകരണങ്ങളില്‍ ഉള്‍പ്പെടുന്നു. സ്‌പേസ് കിഡ്‌സ് ഇന്ത്യ വികസിപ്പിച്ച നിയന്ത്രണ സംവിധാനമാണ് സാറ്റലൈറ്റ് നിയന്ത്രിക്കാന്‍ ഉപയോഗപ്പെടുത്തുക.

ഇതാദ്യമായാണ് പെണ്‍കുട്ടികള്‍ മാത്രമായി ഒരു സാറ്റലൈറ്റ് നിര്‍മിക്കപ്പെടുന്നതെന്ന് സ്‌പേസ്‌ക്ഡിസ് സാങ്കേതികവിദഗ്ധന്‍ റിഫാത്ത് ഷാരൂഖ് പറഞ്ഞു. യുഎന്റെ ഈ വര്‍ഷത്തെ തീം സ്ത്രീകള്‍ ബഹിരാകാശരംഗത്ത് എന്നാണ്.

സാറ്റലൈറ്റ് ഡിസൈന്‍ ചെയ്ത കുട്ടികളും ശ്രീഹരിക്കോട്ടയില്‍ എത്തിയിരുന്നു.

സാധാരണ സാറ്റലൈറ്റായ പിഎസ്എല്‍വിക്കു പകരം എസ്എസ്എല്‍വി എന്നറിയപ്പെടുന്ന ചെറിയ റോക്കറ്റാണ് വിക്ഷേപണത്തിന് ഉപയോഗിച്ചത്. എസ്എസ്എല്‍വി റോക്കറ്റിന് 34 മീറ്റര്‍ ഉയരമുണ്ട്. പിഎസ്എല്‍വിയേക്കാള്‍ 10 മീറ്റര്‍ കുറവാണ് ഇത്. വ്യാസം രണ്ട് മീറ്ററാണ്. സാധാരണ പിഎസ്എല്‍വിക്ക് 2.8 മീറ്ററാണ് വ്യാസം.

ചെറിയ ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിക്കാന്‍ എസ്എസ്എല്‍വി ഉപയോഗിക്കാം. ചെലവു കുറവും കുറവ് തയ്യാറെടുപ്പ് സമയവുമാണ് ഇതിന്റെ പ്രത്യേകത.

Next Story

RELATED STORIES

Share it