Latest News

'വെള്ളം കൊണ്ട് കാര്‍ ഓടിച്ചാലോ'; വീണ്ടും ചര്‍ച്ചയായി മെക്കാനിക്കായ മുഹമ്മദ് റയീസ് മര്‍കാനിയുടെ പരീക്ഷണം

വെള്ളം കൊണ്ട് കാര്‍ ഓടിച്ചാലോ; വീണ്ടും ചര്‍ച്ചയായി മെക്കാനിക്കായ മുഹമ്മദ് റയീസ് മര്‍കാനിയുടെ പരീക്ഷണം
X

ഭോപ്പാല്‍: വെള്ളം കൊണ്ട് കാര്‍ ഓടിച്ചാലോ, ഞെട്ടി അല്ലേ?. എന്നാല്‍ ഞെട്ടാന്‍ വരട്ടെ, സംഗതി സത്യമാണ്. പെട്രോളോ ഡീസലോയില്ലാതെ വെള്ളത്തില്‍ ഓടുന്ന കാര്‍ നിര്‍മ്മിച്ച് വിജഗാഥ രചിച്ച ഒരു ഇന്ത്യക്കാരനുണ്ട്. മധ്യപ്രദേശിലെ മെക്കാനിക്കായ മുഹമ്മദ് റയീസ് മര്‍കാനി എന്നാണ് അദ്ദേഹത്തിന്റെ പേര്. തന്റെ സുസുക്കി കാറില്‍ പരീക്ഷണം നടത്തി മുഹമ്മദ് വിജയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അന്ന് ആരും ഇതിന് അത്ര ശ്രദ്ധനല്‍കിയില്ല.

എന്നാല്‍ അടുത്തിടെ അദ്ദേഹം അന്നു പങ്കുവച്ച വിഡിയോ വീണ്ടും വൈറലായിരിക്കുകയാണ്. പിന്നാലെ വീണ്ടും മുഹമ്മദ് റയീസ് മര്‍കാനി സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയമായി.

2016ലാണ് മുഹമ്മദ് ഈ കണ്ടുപിടിത്തം നടത്തിയത്. എന്നാല്‍ ഇപ്പോള്‍ മുഹമ്മദ് റയീസ് മര്‍കാനി എവിടെയാണെന്ന് ഒരു വിവരവും ലഭ്യമല്ല. ഒരു സാധാരണ മെക്കാനിക്കായിരുന്ന അദ്ദേഹം തന്റെ ഗാരേജില്‍ അഞ്ച് വര്‍ഷത്തോളം നടത്തിയ പരീക്ഷണത്തിന് ശേഷമാണ് വെള്ളത്തില്‍ ഓടുന്ന കാര്‍ നിര്‍മ്മിച്ചത്. ഹൈഡ്രജന്‍ വാതകം വെള്ളത്തില്‍ നിന്ന് വേര്‍തിരിക്കാന്‍ കഴിയുമെങ്കില്‍ അത് കാറിന് പവര്‍ നല്‍കാന്‍ ഉപയോഗിക്കാമെന്ന് അദ്ദേഹം കണ്ടെത്തുകയായിരുന്നു.

വെള്ളത്തില്‍ നിന്ന് ഹൈഡ്രജന്‍ വേര്‍തിരിച്ചെടുക്കുന്ന ഒരു കണ്‍വെര്‍ട്ടര്‍ മുഹമ്മദ് നിര്‍മ്മിച്ചു. അദ്ദേഹത്തിന്റെ മാരുതി കാറില്‍ ഈ കണ്‍വെര്‍ട്ടര്‍ ഘടിപ്പിച്ച് വിജയകരമായി പരീക്ഷണം പൂര്‍ത്തിയാക്കി. 2016ല്‍ ഹിസ്റ്ററി ടിവി 18ലെ 'ഒഎംജി യോ മേരാ ഇന്ത്യ' അദ്ദേഹത്തിന്റെ കണ്ടുപിടിത്തം പ്രദര്‍ശിപ്പിച്ചു. പല വിദേശകമ്പനികളും അദ്ദേഹത്തെ തങ്ങളുടെ കമ്പനിയിലേക്ക് ക്ഷണിച്ചെങ്കിലും അദ്ദേഹം എവിടേക്കും പോയില്ല. എന്നാല്‍ മുഹമ്മദിന് വേണ്ടത്ര പിന്തുണ ഇന്ത്യയില്‍ നിന്നു ലഭിച്ചില്ല. അദ്ദേഹം ഇപ്പോള്‍ എവിടെയാണെന്ന് ആര്‍ക്കും അറിയില്ലെന്നാണ് റിപോര്‍ട്ടുകള്‍.

Next Story

RELATED STORIES

Share it