Latest News

ഹിന്ദുക്കള്‍ ഹിന്ദുക്കളായിരിക്കുക, മുസ്ലിങ്ങള്‍ മുസ്ലിങ്ങളായും! മഹാ വികാസ് അഗാഡി മതേതരത്വം നിര്‍വചിക്കുന്നു

ആദ്യ മന്ത്രിസഭ യോഗത്തിനു ശേഷം മഹാ വികാസ് അഗാഡിയുടെ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അടക്കമുള്ള നേതാക്കളോട് മാധ്യമപ്രവര്‍ത്തകരുടെ ആദ്യ ചോദ്യങ്ങളിലൊന്ന് മതേതരത്വത്തെ കുറിച്ചായിരുന്നു. മതേതരത്വം എന്നാല്‍ എന്ത് എന്നതായിരുന്നു ചോദ്യം.

ഹിന്ദുക്കള്‍ ഹിന്ദുക്കളായിരിക്കുക, മുസ്ലിങ്ങള്‍ മുസ്ലിങ്ങളായും! മഹാ വികാസ് അഗാഡി മതേതരത്വം നിര്‍വചിക്കുന്നു
X

മുംബൈ: #സോറിബാലസാഹേബ് -ഇതായിരുന്നു ഇന്നലെ മഹാരാഷ്ട്രയിലെ ഹിന്ദുത്വ-സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ പടര്‍ന്നുപിടിച്ച ഹാഷ് ടാഗ്. ബാല്‍താക്കറെ കഷ്ടപ്പെട്ട് വളര്‍ത്തിയെടുത്ത ഹിന്ദുത്വചിന്തകളെ ഉദ്ദവ് പൊളിച്ചടുക്കിയെന്നാണ് ഉന്നയിക്കപ്പെട്ട ആക്ഷേപം.

ആദ്യ മന്ത്രിസഭ യോഗത്തിനു ശേഷം മഹാ വികാസ് അഗാഡിയുടെ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അടക്കമുള്ള നേതാക്കളോട് മാധ്യമപ്രവര്‍ത്തകരുടെ ആദ്യ ചോദ്യങ്ങളിലൊന്ന് മതേതരത്വത്തെ കുറിച്ചായിരുന്നു. മതേതരത്വം എന്നാല്‍ എന്ത് എന്നതായിരുന്നു ചോദ്യം. ഉദ്ദവ് ഒരു മറു ചോദ്യത്തിലൂടെയാണ് മാധ്യമപ്രവര്‍ത്തകരെ നേരിട്ടത്. മതേതരത്വം എന്നാല്‍ എന്താണ്? അത് ഭരണഘടനയില്‍ എഴുതിവച്ചിട്ടുണ്ട്- അദ്ദേഹം പറഞ്ഞു.

സഖ്യത്തിന്റെ നേതാക്കള്‍ ഉദ്ദവിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് മണിക്കൂറുകള്‍ക്ക് മുമ്പ് മാധ്യമങ്ങളെ കണ്ടപ്പോള്‍ ഇക്കാര്യം കുറച്ചുകൂടെ സൂക്ഷമതയോടെ വിശദീകരിച്ചു. എന്‍സിപി നേതാവ് ജയന്ത് പാട്ടീല്‍, ശിവസേന നേതാവ് എക്‌നാഥ് ഷിന്റെയുടെ സാന്നിദ്ധ്യത്തില്‍ മതേതരത്വം നിര്‍വചിച്ചത് ഇങ്ങനെ: ഹിന്ദുക്കള്‍ ഹിന്ദുക്കളായും മുസ്ലിങ്ങള്‍ മുസ്ലിങ്ങളായും നില്‍ക്കുന്നതിനെയാണ് മതേതരത്വം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അത് മനസ്സിലാവാത്തവരാണ് ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മുപ്പത് വര്‍ഷമായി മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മുഖമായി കരുതപ്പെടുന്ന പാര്‍ട്ടിയാണ് ശിവസേന. ശിവസേനയിലെ ശിവനെ സ്ഥാപനക നേതാവ് ബാല്‍താക്കളെ വിശേഷിപ്പിച്ചത് രാഷ്ട്രീയത്തില്‍ ശിവജിയും വിശ്വാസത്തില്‍ ശിവനെന്നുമാണ്. അതുകൊണ്ടുതന്നെ ദീര്‍ഘകാലം ബിജെപിയുടെ സഖ്യകക്ഷിയായ ശിവസേന പുറത്തുവരുമ്പോള്‍ അവര്‍ക്കെതിരേ ഉയര്‍ന്ന ചോദ്യങ്ങള്‍ മിക്കതും മതേതരത്വവുമായി ബന്ധപ്പെട്ടതായിരുന്നു.

ശിവസേന അവരുടെ ഹിന്ദുത്വത്തെ സോണിയയുടെ കാല്‍ക്കീഴില്‍ കൊണ്ടുവച്ചുവെന്നാണ് മുന്‍ ബിജെപി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് കുറ്റപ്പെടുത്തിയത്.

മൂന്നു വശങ്ങളിലേക്ക് സഞ്ചരിക്കുന്ന ഒരു മൂന്നു ചക്രവാഹനത്തോടാണ് ഫെഡ്‌നാവിസ് മഹാ വികാസ് അഗാഡി സഖ്യത്തെ വിശേഷിപ്പിച്ചത്. മൂന്നു പാര്‍ട്ടികള്‍ക്കും തികച്ചും വ്യത്യസ്തമായ ആശയശാസ്ത്രമാണ് ഉള്ളതെന്ന് അദ്ദേഹം പറയുന്നു.

അയോധ്യയില്‍ രാമക്ഷേത്രം പണി തീര്‍ക്കുന്നതിന് എതിര്‍ നിന്ന പാര്‍ട്ടികളുമായാണ് ശിവസേന സഖ്യമുണ്ടാക്കിയിരിക്കുന്നതെന്നാമ് കേന്ദ്ര മന്ത്രി പ്രകാശ് ജാവേദ്കര്‍ കുറ്റപ്പെടുത്തുന്നത്.

Next Story

RELATED STORIES

Share it