Latest News

കൊവിഡ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ പശ്ചിമബംഗാള്‍ മോദിയുടെ ചിത്രം ഒഴിവാക്കി ; പകരം മമത

നേരത്തെ ഛത്തീസ്ഗഢ് സര്‍ക്കാരും കൊവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി പകരം മുഖ്യമന്ത്രിയുടെ ചിത്രമുള്ള വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു.

കൊവിഡ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ പശ്ചിമബംഗാള്‍ മോദിയുടെ ചിത്രം ഒഴിവാക്കി ; പകരം മമത
X

കൊല്‍ക്കത്ത: കൊവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഒഴിവാക്കാനുള്ള തീരുമാനവുമായി പശ്ചിമ ബംഗാള്‍. ഇനി മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ചിത്രം പതിച്ച സര്‍ട്ടിഫിക്കറ്റായിരിക്കും വിതരണം ചെയ്യുക. പണം നല്‍കി സംസ്ഥാനം തന്നെ വാങ്ങുന്ന വാക്സിനില്‍ മോദിയുടെ ചിത്രം പതിക്കേണ്ടതില്ല എന്നാണ് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ പറയുന്നത്. നേരത്തെ ഛത്തീസ്ഗഢ് സര്‍ക്കാരും കൊവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി പകരം മുഖ്യമന്ത്രിയുടെ ചിത്രമുള്ള വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു.

മൂന്നാം ഘട്ടത്തില്‍ വാക്സിന്‍ സ്വീകരിക്കുന്നവര്‍ക്കാണ് മമതയുടെ ചിത്രം പതിച്ച സര്‍ട്ടിഫിക്കറ്റ് നല്‍കുക. ഈ ഘട്ടത്തില്‍ വാക്സിന്‍ നല്‍കുന്നത് 18നും 44നും ഇടയില്‍ പ്രായമുള്ളവര്‍ക്കായിരിക്കും. കേന്ദ്രത്തില്‍ നിന്ന് വാക്സിന്‍ ലഭിക്കുന്നവര്‍ക്ക് പ്രധാനമന്ത്രിയുടെ ഫോട്ടോയുള്ള സര്‍ട്ടിഫിക്കറ്റാണ് ലഭിക്കുന്നത്.അതു പോലെ സംസ്ഥാനം വാങ്ങി വിതരണം ചെയ്യുന്ന വാക്സിന്‍ നല്‍കുന്നവര്‍ക്ക് എന്തുകൊണ്ട് മുഖ്യമന്ത്രിയുടെ ഫോട്ടോയുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കാതിരിക്കണം എന്നായിരുന്നു ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേഷ് ചോദിച്ചത്. പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ മോദിയുമായി ഏറ്റുമുട്ടല്‍ തുടരുന്നതിന്റെ ഭാഗമായിട്ടാണ് സര്‍ട്ടിഫിക്കറ്റിലെ ചിത്രം ഒഴിവാക്കിയത്.

Next Story

RELATED STORIES

Share it