Latest News

ഇത് നമ്മള്‍ സാധിച്ചെടുത്തു; കേരളത്തിന്റെ സ്വപ്നം വിഴിഞ്ഞത്ത് പൂര്‍ത്തിയായെന്ന് മുഖ്യമന്ത്രി

ഇത് നമ്മള്‍ സാധിച്ചെടുത്തു; കേരളത്തിന്റെ സ്വപ്നം വിഴിഞ്ഞത്ത് പൂര്‍ത്തിയായെന്ന്  മുഖ്യമന്ത്രി
X

തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്നസാഫല്യമാണ് വിഴിഞ്ഞത്ത് പൂര്‍ത്തിയായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യയെ സാര്‍വദേശീയ മാരിടൈം വ്യാപാര ലോജിസ്റ്റിക്സ് ഭൂപട ശൃംഖലയില്‍ കണ്ണിചേര്‍ക്കുന്ന മഹാസംരംഭമാണിതെന്നും മൂന്നാം മിലീനിയത്തിലെ വികസന സാധ്യതകളിലേക്കുള്ള രാജ്യത്തിന്റെ മഹാകവാടം തുറക്കലാണെന്നും അദ്ദേഹം പറഞ്ഞു.

മഹാപ്രളയം, ഇതര പ്രകൃതിക്ഷോഭങ്ങള്‍, കോവിഡ് അടക്കമുള്ള മഹാവ്യാധികള്‍, എന്നീ പ്രതികൂല സാഹചര്യങ്ങളുണ്ടായിട്ടും പദ്ധതി ഭംഗിയില്‍ പൂര്‍ത്തീകരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.1996 ലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ രൂപപ്പെടുത്തിയ പദ്ധതിയാണിവിടെ യാഥാര്‍ത്ഥ്യമാവുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

വികസന കാര്യത്തില്‍ രാഷ്ട്രീയ വേര്‍തിരിവു വേണ്ട എന്ന നയമാണു കൈക്കൊണ്ടത്. അതു പ്രകാരമാണ് 2016 ല്‍ അധികാരത്തില്‍ വന്നതിനെത്തുടര്‍ന്നുള്ള ഘട്ടത്തില്‍ ബൃഹദ് തുറമുഖമായി വിഴിഞ്ഞം വളരുന്നതിനുള്ള നിലപാടുകള്‍ എടുത്തതെന്നും അതാണ് വിഴിഞ്ഞത്തെ ഇന്നത്തെ നിലയില്‍ യാഥാര്‍ത്ഥ്യമാക്കി മാറ്റിയതെന്നും പറഞ്ഞ മുഖ്യമന്ത്രി, 5,000 ത്തിലധികം തൊഴിലവസരങ്ങളാണ് ഈ തുറമുഖത്തിന്റെ ഭാഗമായി നേരിട്ടു ലഭ്യമാകുന്നതെന്നും വ്യക്തമാക്കി.

Next Story

RELATED STORIES

Share it