Latest News

ദലിതനായ മന്ത്രിയെ ഹിമാചൽ ക്ഷേത്രത്തിൽ പ്രവേശിപ്പിച്ചില്ല

എസ്‌സി/എസ്ടി വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കുന്നതുമായി ബന്ധപ്പെട്ട ബില്ലിന്റെ ചര്‍ച്ചക്കിടയിലാണ് മന്ത്രി തന്റെ അനുഭവം പങ്കുവച്ചത്.

ദലിതനായ മന്ത്രിയെ ഹിമാചൽ ക്ഷേത്രത്തിൽ  പ്രവേശിപ്പിച്ചില്ല
X

സിംല: ഹിമാചല്‍ പ്രദേശിലെ ദലിതനായ മന്ത്രിയെ ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ചില്ല. ഹിമാചല്‍ പ്രദേശ് സാമൂഹ്യനീതി ശാക്തീകരണ മന്ത്രി രാജിവ് സെയ്‌സലിനാണ് ദലിതനായതിന്റെ പേരില്‍ ക്ഷേത്ര പ്രവേശനം നിഷേധിച്ചത്. അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന നച്ചന്‍ എംഎല്‍എ വിനോദ് കുമാറിനും പ്രവേശനം നിഷേധിച്ചു. ഏതാണ് ക്ഷേത്രമെന്നോ ക്ഷേത്രം നില്‍ക്കുന്ന പ്രദേശമെന്നോ മന്ത്രി വ്യക്തമാക്കിയില്ല.

എസ്‌സി/എസ്ടി വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കുന്നതുമായി ബന്ധപ്പെട്ട ബില്ലിന്റെ ചര്‍ച്ചക്കിടയിലാണ് മന്ത്രി തന്റെ അനുഭവം പങ്കുവച്ചത്.

ഇതിനു മുമ്പ് കോണ്‍ഗ്രസ് എംഎല്‍എ കിന്നാവുര്‍ ജഗത് സിങ് നെഗിയും ദലിതരെ സംസ്ഥാനത്തെ ചില ക്ഷേത്രങ്ങളില്‍ പ്രവേശിപ്പിക്കുന്നില്ലെന്ന് പറഞ്ഞിരുന്നു. ഇപ്പോള്‍ മന്ത്രി പറഞ്ഞതിനോട് താന്‍ പൂര്‍ണമായും യോജിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കസൗലി നിയോജകമണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയും ദലിത് സമുദായംഗവുമായ സെയ്‌സല്‍ ഇത്തരം വിവേചനം അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടു.

സിക്ക് ഗുരു നടപ്പാക്കിയ പന്തിഭോജനം ഇത്തരം വിവേചനം നീക്കം ചെയ്യാനുള്ള നീക്കമായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it