Latest News

ഡല്‍ഹിയില്‍ ഭൂചലനം

ഡല്‍ഹിയില്‍ ഭൂചലനം
X

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഹരിയാനയിലെ ഝജ്ജാറിനടുത്ത് 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്നാണ് ഡല്‍ഹിയിലും വലിയ രീതിയിലുള്ള പ്രകമ്പനം ഉണ്ടായത്. രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നിവയുടെ ചില ഭാഗങ്ങള്‍ക്ക് പുറമേ, നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം, ഫരീദാബാദ് എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.

ഭൂകമ്പത്തെ തുടര്‍ന്ന് ആളുകള്‍ വീടുകളില്‍ നിന്നു കടകളില്‍ നിന്നു പുറത്തേക്കോടുകയായിരുന്നു. വലിയ തരത്തിലുള്ള നാശ നഷ്ടങ്ങളൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല.

Next Story

RELATED STORIES

Share it