Sub Lead

ട്രാഫിക് നിയമം ലംഘിക്കുന്ന കേരള വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്ന് മംഗളൂരു പോലിസ്

ട്രാഫിക് നിയമം ലംഘിക്കുന്ന കേരള വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്ന് മംഗളൂരു പോലിസ്
X

മംഗളൂരു: കര്‍ണാടകത്തില്‍ ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്ന കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്ന് മംഗളൂരു പോലിസ്. അമിതവേഗത്തില്‍ തോന്നിയ പോലെ ഓടിക്കുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്നാണ് പോലിസ് അറിയിച്ചിരിക്കുന്നത്. മംഗളൂരുവിലെ 90 ശതമാനം ട്രാഫിക് ബ്ലോക്കുകള്‍ക്കും കാരണം ബൈക്കുകളാണെന്ന് പോലിസ് പറയുന്നു. വിവിധ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ് കൂടുതലായും പ്രശ്‌നങ്ങളുണ്ടാക്കുന്നത്. തുടര്‍ന്നാണ് സിറ്റി പോലിസ് കമ്മീഷണര്‍ സുധീര്‍ കുമാര്‍ റെഡ്ഡി കര്‍ശനമായ നിര്‍ദേശങ്ങള്‍ നല്‍കിയത്. ഈ വിഷയം കാസര്‍കോട് എസ്പിയുമായി ചര്‍ച്ച ചെയ്തയായും അദ്ദേഹം പറഞ്ഞു. അമിത വേഗത്തിലുള്ള ഡ്രൈവിങ് ചോദ്യം ചെയ്ത നാട്ടുകാരെ കേരളത്തില്‍ നിന്നുള്ളവര്‍ ഭീഷണിപ്പെടുത്തിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും പോലിസ് പറയുന്നു.

Next Story

RELATED STORIES

Share it