Latest News

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ ഹരജി

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ ഹരജി
X

ന്യൂഡല്‍ഹി: മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. 'സേവ് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സില്‍' എന്ന സംഘടനയാണ് ഹരജി നല്‍കിയത്.ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെ മുതിര്‍ന്ന അഭിഭാഷകന്‍ രഗെന്ത് ബസന്ത് നിമിഷ പ്രിയക്കു വേണ്ടി ഹാജരായി. ശരിയത്ത് നിയമമനുസരിച്ച്, ഇരകളുടെ ബന്ധുക്കള്‍ 'ദിയാധനം' സ്വീകരിക്കാന്‍ സമ്മതിച്ചാല്‍ ഒരാളെ മോചിപ്പിക്കാമെന്നും ആ ഓപ്ഷന്‍ പരിശോധിക്കാനുള്ള ചര്‍ച്ചകള്‍ നടത്താമെന്നും അദ്ദേഹം വാദിച്ചു.

ജൂലൈ 16 ന് വധശിക്ഷ നടപ്പിലാക്കാന്‍ പോകുന്നതിനാല്‍, നയതന്ത്ര ചര്‍ച്ചകള്‍ എത്രയും വേഗം നടത്തണമെന്നും കുറഞ്ഞ സമയം കൊണ്ട് നടപടികള്‍ ഫലപ്രദമാകില്ലെന്നും ബസന്ത് ചൂണ്ടിക്കാട്ടി.നേരത്തെ, നിമിഷ പ്രിയയുടെ മോചനത്തിനുള്ള ശ്രമങ്ങള്‍ക്കായി യെമനിലേക്ക് പോകാന്‍ അനുമതി തേടി അമ്മ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ അപ്പീല്‍ തള്ളുകയായിരുന്നു.

2017ല്‍ യെമന്‍ പൗരനായ തലാല്‍ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയ കേസിലാണ് നിമിഷ പ്രിയയ്ക്ക് വധശിക്ഷ വിധിച്ചത്. ഈ മാസം 16നാണ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

Next Story

RELATED STORIES

Share it