Latest News

കോഴിക്കോട് നടക്കാവ് എംഇഎസ് വനിതാ കോളജ് ഒഴിപ്പിക്കാന്‍ വഖ്ഫ് ട്രൈബൂണല്‍ ഉത്തരവ്

കോഴിക്കോട് നടക്കാവ് എംഇഎസ് വനിതാ കോളജ് ഒഴിപ്പിക്കാന്‍ വഖ്ഫ് ട്രൈബൂണല്‍ ഉത്തരവ്
X

കൊച്ചി: കോഴിക്കോട് നടക്കാവ് എംഇഎസ് വനിതാ കോളജ് ഒഴിപ്പിക്കാന്‍ വഖ്ഫ് ട്രൈബൂണല്‍ ഉത്തരവിട്ടു. വക്കഫ് ബോര്‍ഡ് സിഇഒ നല്‍കിയ ഹരജി പരിഗണിച്ചാണ് ഉത്തരവിട്ടത്. വഖഫ് ഭൂമിയിലാണ് കോളജ് സ്ഥാപിച്ചതെന്ന വഖഫ് ബോര്‍ഡിന്റെ വാദം പരിഗണിച്ചാണ് ഉത്തരവ്.

1975 ല്‍ പ്രതിമാസം 200 രൂപ വാടക നല്‍കിക്കൊണ്ട് വഖ്ഫ് ബോര്‍ഡിന്റെ അനുമതിയില്ലാതെയാണ് വഖ്ഫ് ഭൂമിയില്‍ എംഇഎസ് വനിതാ കോളജ് സ്ഥാപിച്ചതെന്ന് വഖ്ഫ് ബോര്‍ഡ് വ്യക്തമാക്കി. വഖ്ഫ് ഭൂമിയും കെട്ടിടവും 45 വര്‍ഷമായി എംഇഎസ് അനധികൃതമായാണ് കൈവശം വെച്ചിരിക്കുന്നതെന്നും വഖ്ഫ് ബോര്‍ഡ് പറഞ്ഞു.

ഭൂമി തിരിച്ചു പിടിക്കാനുള്ള ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുടെ 2016ലെ ഉത്തരവാണ് വഖ്ഫ് ട്രൈബൂണല്‍ ഇപ്പോള്‍ ശരിവെച്ചിരിക്കുന്നതെന്നും വഖ്ഫ് ബോര്‍ഡ് വ്യക്തമാക്കി. ഉത്തരവ് നടപ്പിലാക്കാന്‍ വഖ്ഫ് ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറും ഉത്തരവ് ചോദ്യം ചെയ്തുകൊണ്ട് എംഇഎസും 2017ലാണ് വഖഫ് ട്രൈബുണല്‍ മുമ്പാകെ ഹരജി ഫയല്‍ ചെയ്തത്.

2019ല്‍ എംഇഎസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി വഖ്ഫ് ട്രൈബ്യൂണലിലേക്ക് റിമാന്റു ചെയ്യുകയായിരുന്നുവെന്നും വഖ്ഫ് ബോര്‍ഡ് അധികൃതര്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it