Latest News

ജിദ്ദയിലെ ഇന്ത്യന്‍ എംബസിയില്‍ വിസ, പാസ്‌പോര്‍ട്ട് അപേക്ഷകള്‍ ഏപ്രില്‍ 15 ശേഷം മാത്രം

ജിദ്ദയിലെ ഇന്ത്യന്‍ എംബസിയില്‍ വിസ, പാസ്‌പോര്‍ട്ട് അപേക്ഷകള്‍ ഏപ്രില്‍ 15 ശേഷം മാത്രം
X

ജിദ്ദ: കൊറോണ ബാധ ശക്തമായ സാഹചര്യത്തില്‍ സൗദിയിലെ ഇന്ത്യന്‍ എബസി വിസ, പാസ്‌പോര്‍ട്ട് അപേക്ഷകള്‍ പരിഗണിക്കുന്നത് നീട്ടി. അടിയന്തിരമല്ലാത്ത എല്ലാ അപേക്ഷകളും 2020 ഏപ്രില്‍ 15നു ശേഷം മാത്രമേ പരിഗണിക്കുകയുള്ളൂവെന്ന് സൗദിഅറേബ്യയിലെ ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ അറിയിച്ചു.

ഇതല്ലാത്ത ഏതെങ്കിലും അടിയന്തിര കാര്യങ്ങളുണ്ടെങ്കില്‍ അവര്‍ക്ക് passport.jeddah@mea.gov.in എന്ന മെയില്‍ ഐഡിയിലേക്ക് അപേക്ഷ അയക്കാം. അതില്‍ എന്താണ് അടിയന്തിര സാഹചര്യമെന്നും ബന്ധപ്പെടുന്ന ആളുടെ മൊബൈല്‍ നമ്പറും അഡ്രസ്സും രേഖപ്പെടുത്തണം.

Next Story

RELATED STORIES

Share it