പാനൂരിലെ അക്രമ സംഭവങ്ങള്‍: ലീഗ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍
വിലാപയാത്രയില്‍ പങ്കെടുത്ത 10 ലീഗ് പ്രവര്‍ത്തകരെയാണ് കസ്റ്റഡിയില്‍ എടുത്തത്.
BY NAKN8 April 2021 2:20 AM GMT
X
NAKN8 April 2021 2:20 AM GMT
കണ്ണൂര്‍: സിപിഎം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ മന്‍സൂറിന്റെ വിലാപയാത്രക്കിടെ പാനൂര്‍ മേഖലയിലുണ്ടായ അക്രമ സംഭവങ്ങളില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിലാപയാത്രയില്‍ പങ്കെടുത്ത 10 ലീഗ് പ്രവര്‍ത്തകരെയാണ് കസ്റ്റഡിയില്‍ എടുത്തത്. കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്ത് വരുന്നതായി ചൊക്ലി പൊലീസ് അറിയിച്ചു.
ഇന്നലെ രാത്രി പാനൂര്‍ മേഖലയില്‍ സിപിഎം ഓഫിസുകള്‍ക്ക് നേരെ ആക്രമണമുണ്ടായിരുന്നു. കൊല്ലപ്പെട്ട ലീഗ് പ്രവര്ത്തകന് മന്‍സൂറിന്റെ മൃതദേഹം പെരിങ്ങത്തൂരില്‍ പൊതുദര്‍ശനത്തിനു വച്ചശേഷം സംസ്കാരത്തിനായി പൊല്ലൂക്കരയിലേക്ക് കൊണ്ടുപോയതിന് പിന്നാലെയാണ് വ്യാപക ആക്രമണമുണ്ടായത്. സിപിഎം പെരിങ്ങളം ലോക്കല്‍ കമ്മിറ്റി ഓഫിസ്, കൊച്ചിയങ്ങാടി ബ്രാഞ്ച് കമ്മിറ്റി ഓഫിസ്, കടവത്തൂരിലെ ബ്രാഞ്ച് കമ്മിറ്റി ഓഫിസ് എന്നിവ ആക്രമിക്കപ്പെട്ടു. വീടുകള്‍ക്ക് നേരെയും ആക്രമണമുണ്ടായി.
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT