Latest News

ഭാവനക്കെതിരായ പരാമർശം: ഇടവേള ബാബു മാപ്പ് പറയണമെന്ന് സംവിധായിക വിധു വിൻസെന്റ്

ഭാവനക്കെതിരായ പരാമർശം: ഇടവേള ബാബു മാപ്പ് പറയണമെന്ന് സംവിധായിക വിധു വിൻസെന്റ്
X

കോഴിക്കോട്: നടി ഭാവനയ്ക്കെതിരായ എ എം എം എ (അമ്മ) ജനറൽ സെക്രട്ടറി ഇടവേള ബാബു നടത്തിയ പരാമർശത്തിൽ അദ്ദേഹം മാപ്പ് പറയണമെന്ന് സംവിധായിക വിധു വിൻസെന്റ് അഭിപ്രായപ്പെട്ടു.

താരസംഘടനയായ നേതൃത്വത്തില്‍ ഒരുങ്ങുന്ന അടുത്ത ചിത്രത്തിൽ നടി ഭാവന ഉണ്ടാകില്ലെന്ന് എന്ന് പറയുന്നതനായി 'മരിച്ചു പോയവരെ തിരിച്ചു കൊണ്ടുവരാൻ പറ്റുമോ ' എന്ന പ്രയോഗമായിരുന്നു സംഘടന ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബു നടത്തിയത്.

റിപ്പോര്‍ട്ടര്‍ ചാനലിനോട് നടത്തിയ ഈ പരാമർശത്തിൽ ഇടവേള ബാബു ഭാവനയോടും പൊതുസമൂഹത്തോടും മാപ്പ് പറയണമെന്ന് സംവിധായിക ഫേസ് ബുക്ക് പോസ്റ്റിൽ ആവശ്യപ്പെട്ടത്. 'ഓർക്കാതെ ' പറഞ്ഞു പോകുന്ന ഓരോ വാക്കിനും നോക്കിനും നമ്മൾ വലിയ വില കൊടുക്കേണ്ടി വരും എന്നും വിധു പറയുന്നു.

AMMA യിൽ നിന്ന് രാജിവച്ചവരൊക്കെ ഈ സംഘടനക്ക് മരിച്ചു പോയവരെ പോലെയാണോ? ചില നീതി നിഷേധങ്ങളെ കുറിച്ച് ഉറക്കെ പറഞ്ഞാണ് ചിലർ സംഘടന വിട്ടത്. സംഘടനക്കകത്ത് നിന്ന് തന്നെ അതിന് പരിഹാരത്തിന് ശ്രമിക്കണമെന്ന ഉത്തമ ബോധ്യത്തിന്റെ പുറത്താണ് ചിലർ അവിടെ തുടർന്നതും എന്നും വിധു ഫേസ്ബുക്ക് പോസ്റ്റിൽ വ്യകത്മാക്കി.

Next Story

RELATED STORIES

Share it