Latest News

വിഎച്ച്എസ്ഇ വെയിറ്റിങ് ലിസ്റ്റ്: സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു

വിഎച്ച്എസ്ഇ വെയിറ്റിങ് ലിസ്റ്റ്: സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു
X

തിരുവനന്തപുരം: 2022-23 ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി (വൊക്കേഷനല്‍) ഏകജാലക സംവിധാന പ്രകാരമുള്ള പ്രവേശന പ്രക്രിയയുടെ ഭാഗമായി ഇനിയും സ്‌കൂളുകളില്‍ ഒഴിവുകള്‍ നിലവിലുണ്ടെങ്കില്‍ അത് നികത്തുന്നതിനായി നിലവിലുള്ള അപേക്ഷകരെ മാത്രം ഉള്‍ക്കൊള്ളിച്ച് റാങ്ക് ലിസ്റ്റ് സപ്തംബര്‍ 28ന് www.vhscap.kerala.gov.in എന്ന വെബ്‌സൈറ്റിലെ Waiting List എന്ന ലിങ്കില്‍ പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ അവരുടെ ഓപ്ഷനിലുള്ള സ്‌കൂളിലെ ഒഴിവ് പരിശോധിച്ച ശേഷം സ്‌കൂള്‍ അധികൃതരുമായി ബന്ധപ്പെട്ട് സര്‍ട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളും ഹാജരാക്കി സ്ഥിര പ്രവേശനം നേടേണ്ടതാണ്. വെയിറ്റിങ് ലിസ്റ്റ് പ്രകാരമുള്ള സ്‌പോട്ട് അഡ്മിഷന്‍ നടപടികള്‍ ഒക്ടോബര്‍ ഒന്നിന് വൈകുന്നേരം 4 മണിക്ക് പൂര്‍ത്തിയാകും.

Next Story

RELATED STORIES

Share it