Latest News

ബോളിവുഡ് നടന്‍ അരുണ്‍ ബാലി അന്തരിച്ചു

ബോളിവുഡ് നടന്‍ അരുണ്‍ ബാലി അന്തരിച്ചു
X

മുംബൈ: പ്രമുഖ ബോളിവുഡ് നടന്‍ അരുണ്‍ ബാലി (79) അന്തരിച്ചു. മുംബൈയിലെ വസതിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. മകന്‍ അന്‍കുഷ് ആണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്. രോഗപ്രതിരോധശേഷി ഇല്ലാതാക്കുന്ന മൈസ്തീനിയ ഗ്രാവിസ് ബാധിച്ച് ഏറെനാളായി ചികില്‍സയിലായിരുന്നു. ഈ വര്‍ഷം ആദ്യം മുംബൈയിലെ ഹിര്‍നന്ദാനി ആശുപത്രിയിലും അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നു. ടിവി സീരിയല്‍ സ്വാഭിമാനിലൂടെയാണ് അരുണ്‍ ബാലി ശ്രദ്ധേയനായത്.

ലേഖ് ടണ്ടന്റെ ടിവി ഷോ ദൂസ്ര കേവലില്‍ ഷാരുഖ് ഖാന്റെ അമ്മാവന്റെ വേഷത്തിലാണ് കാമറയ്ക്കുമുന്നില്‍ അരുണ്‍ ബാലി അരങ്ങേറിയത്. തുടര്‍ന്ന് ചാണക്യ, സ്വാഭിമാന്‍, ദേശ് മേന്‍ നികല്ല ഹോഗാ ചാന്ദ് തുടങ്ങിയ നിരവധി സീരിയലുകളില്‍ വേഷമിട്ടു. നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സൗഗന്ധ്, ലഗേ രഹോ മുന്നാ ഭായ്, 3 ഇഡിയറ്റ്, റെഡി, ബര്‍ഫി, കേദാര്‍നാഥ്, സാമ്രാട്ട് പൃഥ്വിരാജ്, ലാല്‍ സിങ് ഛദ്ദ, ദണ്ഡ് നായക് തുടങ്ങിയവയാണ് അഭിനയിച്ച സിനിമകള്‍.

അമിതാഭ് ബച്ചനും രശ്മിക മന്ദാനയും അഭിനയിച്ച ഗുഡ്‌ബൈ ആണ് ഏറ്റവും അവസാനം അഭിനയിച്ച ചിത്രം. 1991ല്‍ ചാണക്യ എന്ന നാടകത്തില്‍ പോറസ് രാജാവായി വേഷമിട്ടത് ശ്രദ്ധനേടിയിരുന്നു. ദൂരദര്‍ശനിലെ സ്വാഭിമാന്‍ സീരിയലിലെ കുന്‍വര്‍ സിങ്, ഹേ റാം എന്ന സിനിമയിലെ ഹുസൈന്‍ ഷഹീദ് സുഹ്‌റാവര്‍ദി തുടങ്ങിയവയെല്ലാം ബാലിയുടെ കരിയറിലെ ശ്രദ്ധേയ കഥാപാത്രങ്ങളാണ്.

Next Story

RELATED STORIES

Share it