Latest News

വീണ ജോര്‍ജിനെ വീണ്ടും മല്‍സരിപ്പിക്കരുതെന്ന് പാര്‍ട്ടി നേതൃത്വത്തിനോട് ആവശ്യപ്പെട്ട് ഭര്‍ത്താവ്

വീണ ജോര്‍ജിനെ വീണ്ടും മല്‍സരിപ്പിക്കരുതെന്ന് പാര്‍ട്ടി നേതൃത്വത്തിനോട് ആവശ്യപ്പെട്ട് ഭര്‍ത്താവ്
X

പത്തനംതിട്ട: കുടുംബപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രി വീണ ജോര്‍ജിനെ ഈ നിയമസഭ തിരഞ്ഞെടുപ്പില്‍ മല്‍സരിപ്പിക്കരുതെന്ന് ഭര്‍ത്താവ് ഡോര്‍ജ് ജോസഫ് ഉന്നയിച്ച ആവശ്യം സിപിഎമ്മില്‍ ആശയക്കുഴപ്പത്തിന് ഇടയാക്കി. ആറന്മുളയിലെ സിറ്റിങ് എംഎല്‍എയായ വീണ ജോര്‍ജിനെ അതേ മണ്ഡലത്തില്‍ വീണ്ചും മല്‍സരിപ്പിക്കാന്‍ സിപിഎം ജില്ലാ കമ്മിറ്റിയെടുത്ത തീരുമാനം സംസ്ഥാന കമ്മിറ്റിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്. സ്ഥാനാര്‍ഥിയായി വീണയുടെ പേരാണ് ഏകമായി പരിഗണനയ്ക്കായി മുന്നോട്ടുവച്ചിരിക്കുന്നത്.

ഓര്‍ത്തഡോക്‌സ് സഭയുടെ മുന്‍ സെക്രട്ടറിയായ ജോര്‍ജ് ജോസഫ് സംസ്ഥാന, ജില്ലാ, ഏരിയാ തലങ്ങളിലുള്ള പാര്‍ട്ടി നേതാക്കളോട് ഫോണിലൂടെയും നേരിട്ടുമാണ് ഇക്കാര്യം അറിയിച്ചതെന്ന് വിവരം. തിങ്കളാഴ്ച ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ വിഷയം ചര്‍ച്ചയായതായും സൂചനകളുണ്ട്.

യോഗത്തില്‍ പങ്കെടുത്ത സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും കേന്ദ്രകമ്മിറ്റിയംഗവുമായ തോമസ് ഐസക് വിഷയവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സംസ്ഥാന നേതൃത്വത്തെ അറിയിച്ചതായാണ് റിപോര്‍ട്ട്. സംസ്ഥാന കമ്മിറ്റിയില്‍ വീണ ജോര്‍ജ് ക്ഷണിതാവായതിനാല്‍ അന്തിമ തീരുമാനം സംസ്ഥാന നേതൃത്വം കൈക്കൊള്ളും.

Next Story

RELATED STORIES

Share it