Latest News

വാരിയംകുന്നന്റെ പേരമക്കള്‍ കോട്ടക്കുന്ന് സന്ദര്‍ശിച്ചു

വാരിയംകുന്നന്റെ പേരമക്കള്‍ കോട്ടക്കുന്ന് സന്ദര്‍ശിച്ചു
X

മലപ്പുറം: മലബാര്‍ സമരനായകന്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വേരുകള്‍തേടി കൊച്ചുമകള്‍ വാരിയംകുന്നത്ത് ഹാജറയും കുടുംബവും മലപ്പുറത്തെത്തി. കുട്ടികളടക്കം 28 പേരടങ്ങുന്ന സംഘം കോയമ്പത്തൂരില്‍ നിന്നാണ് വ്യാഴാഴ്ച പൂര്‍വികന്റെ ഓര്‍മകളില്‍ മലപ്പുറത്തെത്തിയത്.

കുഞ്ഞഹമ്മദ് ഹാജിയുടെ മകന്‍ വീരാവുണ്ണിയുടെ മകന്‍ മുഹമ്മദിന്റെ മകളാണ് 54കാരിയായ ഹാജറ. ഇവരുടെ ഭര്‍ത്താവ് സുലൈമാനും മക്കളും സഹോദരങ്ങളുമെല്ലാം കൂടെയുണ്ട്. വാരിയംകുന്നനെ വെടിവെച്ചുകൊന്ന കോട്ടക്കുന്ന് സംഘം സന്ദര്‍ശിച്ചു. ഹാജറ നേരത്തെ ഇവിടെ വന്നിട്ടുണ്ടെങ്കിലും സുലൈമാനടക്കം മിക്കവരുടെയും ആദ്യ സന്ദര്‍ശനമാണിത്.

വെള്ളിയാഴ്ച നാലിന് മലപ്പുറം ടൗണ്‍ഹാളില്‍ 'സുല്‍ത്താന്‍ വാരിയംകുന്നന്‍' എന്ന ജീവചരിത്രപുസ്തകം ഹാജറ പ്രകാശനംചെയ്യും. കുഞ്ഞഹമ്മദ് ഹാജിയുടെ ഫോട്ടോയും അത്യപൂര്‍വ രേഖകളും ഉള്‍പ്പെടുന്നതാണ് പുസ്തകം.

തിരക്കഥാകൃത്ത് റമീസ് മുഹമ്മദാണ് രചയിതാവ്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുമായി ബന്ധപ്പെട്ട മറ്റു സ്ഥലങ്ങളും സംഘം സന്ദര്‍ശിച്ചു.

Next Story

RELATED STORIES

Share it