Latest News

വന്ദേ ഭാരത് മിഷന്‍ 2: പ്രവാസികളുമായി ഫിലിപ്പീന്‍സില്‍ നിന്നുള്ള പ്രത്യേക വിമാനം ഇന്ന് കൊച്ചിയില്‍

വന്ദേ ഭാരത് മിഷന്‍ 2: പ്രവാസികളുമായി ഫിലിപ്പീന്‍സില്‍ നിന്നുള്ള പ്രത്യേക വിമാനം ഇന്ന് കൊച്ചിയില്‍
X

മനില: ഫിലിപ്പീന്‍സില്‍ പലയിടങ്ങളായി കുടുങ്ങിയ ഇന്ത്യക്കാരുമായുള്ള വന്ദേ ഭാരത് മിഷന്റെ കീഴിലുള്ള ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം ഇന്ന് മുംബൈ വഴി കൊച്ചിയിലെത്തും.

''ഇന്ത്യക്കാരെ നാട്ടില്‍ തിരിച്ചെത്തിക്കുന്ന വന്ദേ ഭാരത് മിഷനു കീഴില്‍ നാട്ടില്‍ പോകുന്ന പ്രവാസികള്‍ താപപരിശോധനയ്ക്കു ശേഷം ക്യൂ നില്‍ക്കുകയാണ്. യാത്രക്കാര്‍ക്ക് എംബസി ഭക്ഷണം നല്‍കിയിരുന്നു''- ഫിലിപ്പീന്‍സിലെ ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തു.

ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജെയ്ശങ്കര്‍, വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ശ്രിങ്‌ലെ തുടങ്ങിയവരുടെ ശ്രമഫലമായാണ് ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ കഴിഞ്ഞതെന്ന് എംബസി വൃത്തങ്ങള്‍ അഭിപ്രായപ്പെട്ടു.

Next Story

RELATED STORIES

Share it