വടക്കഞ്ചേരിയില്‍ ഗൃഹനാഥനെ കെട്ടിയിട്ട് കവര്‍ച്ച
![വടക്കഞ്ചേരിയില്‍ ഗൃഹനാഥനെ കെട്ടിയിട്ട് കവര്‍ച്ച വടക്കഞ്ചേരിയില്‍ ഗൃഹനാഥനെ കെട്ടിയിട്ട് കവര്‍ച്ച](https://www.thejasnews.com/h-upload/2021/10/30/169344-theft-image-1.jpg)
വടക്കഞ്ചേരി: പാലക്കാട് ചുവട്ടുപാടത്ത് ദേശീയ പാതയോരത്തെ വീട്ടില്‍ ഗൃഹനാഥനെ കെട്ടിയിട്ട് കവര്‍ച്ച. സ്വര്‍ണാഭരണങ്ങളും പണവും മൊബൈല്‍ ഫോണും കവര്‍ന്നു. ചുവട്ടുപാടം പുതിയേടത്ത് വീട്ടില്‍ സാം പി ജോണ്‍ എന്ന രാജന്‍ (62), ജോളി (55) എന്നിവരാണ് അക്രമത്തിനിരയായത്. ആറംഗ സംഘമാണ് മോഷണം നടത്തിയതെന്നാണ് വിവരം. സംഭവത്തില്‍ പോലിസ് അന്വേഷണം തുടങ്ങി.
ഗേറ്റ് പൂട്ടി ഉറങ്ങാന്‍ കിടന്ന കുടുംബത്തെ ഗേറ്റിന് പുറത്തുനിന്ന് ബൈക്കിലെത്തിയയാള്‍ ഹോണ്‍ മുഴക്കുകയും ശബ്ദം കേട്ട് വാതില്‍ തുറന്ന സാമിനെ വാതിലിന് സമീപം മറഞ്ഞുനിന്ന സംഘം ആക്രമിക്കുകയുമായിരുന്നു. മര്‍ദ്ദിച്ച് അവശനാക്കിയ സാമിനെ കത്തികാട്ടി ഭീഷണി മുഴക്കിയ സംഘം ഭാര്യ ജോളിയുടെ കാതിലും കഴുത്തിലും കൈയിലും അണിഞ്ഞ ആഭരണങ്ങള്‍ ഊരി വാങ്ങുകയും മുറിയില്‍ സൂക്ഷിച്ച ആഭരണങ്ങള്‍ കവരുകയുമായിരുന്നു. 25 പാവനോളം ആഭരണങ്ങള്‍ കവര്‍ന്നതായാണ് വീട്ടുകാര്‍ നല്‍കുന്ന സൂചന.
RELATED STORIES
മണപ്പുറം ഫിനാന്‍സ് തട്ടിപ്പ്; പ്രതി ധന്യാ മോഹന്‍ പോലിസില്‍ കീഴടങ്ങി
26 July 2024 5:46 PM GMTആര്‍എസ്എസിനെ പുകഴ്ത്തിയും വിലക്കിനെ വിമര്‍ശിച്ചും മധ്യപ്രദേശ്...
26 July 2024 5:25 PM GMT'അര്‍ജുനെ കണ്ടെത്താന്‍ കുടുതല്‍ ഇടപെടല്‍ വേണം'; പ്രതിരോധ മന്ത്രിക്കും...
26 July 2024 5:06 PM GMTഖാന് യൂനിസില്‍ വീണ്ടും ഇസ്രായേല്‍ കൂട്ടക്കുരുതി; 18 പേര്...
26 July 2024 4:55 PM GMTസംസ്ഥാന സ്കൂള്‍ കലോല്‍സവം ഡിസംബര്‍ മൂന്നുമുതല്‍ തിരുവനന്തപുരത്ത്
26 July 2024 4:45 PM GMTനീറ്റ് യുജി പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കി; കണ്ണൂര്‍ സ്വദേശി...
26 July 2024 4:29 PM GMT