Latest News

മുനീറിന്റെ പ്രസ്താവന പതിനാറാം നൂറ്റാണ്ടിലേത്; സിഎച്ചിന്റെ മകനില്‍ നിന്ന് സമൂഹ്യവിരുദ്ധ പ്രസ്താവന പ്രതീക്ഷിച്ചില്ലെന്നും വി ശിവന്‍കുട്ടി

പൊതുവിദ്യാഭ്യാസ വകുപ്പിനെ സംബന്ധിച്ചിടത്തോളം ലിംഗ നീതി, ലിംഗ തുല്യത, ലിംഗാവബോധം എന്നിവ മുന്‍നിര്‍ത്തിയുള്ള പദ്ധതികളുമായി മുന്നോട്ട് പോകും.

മുനീറിന്റെ പ്രസ്താവന പതിനാറാം നൂറ്റാണ്ടിലേത്; സിഎച്ചിന്റെ മകനില്‍ നിന്ന് സമൂഹ്യവിരുദ്ധ പ്രസ്താവന പ്രതീക്ഷിച്ചില്ലെന്നും വി ശിവന്‍കുട്ടി
X

തിരുവനന്തപുരം: മുനീറിന്റെ പ്രസ്താവന പതിനാറാം നൂറ്റാണ്ടിലേതാണെന്നും സിഎച്ചിന്റെ മകനില്‍ നിന്നും ഇത്തരം നിരുത്തരവാദപരവും സമൂഹ വിരുദ്ധവുമായ പ്രസ്താവന പ്രതീക്ഷിച്ചില്ലെന്നും മന്ത്രി വി ശിവന്‍കുട്ടി. കാലം മാറിയത് മുനീറിപ്പോഴും അറിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തൃത്താലയുടെ സമഗ്ര വിദ്യാഭ്യാസ പുരോഗതിക്കായി നടപ്പാക്കുന്ന 'എന്‍ലൈറ്റ് 'പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

'മുനീറിന്റെ പ്രസ്താവന പതിനാറാം നൂറ്റാണ്ടിലേതാണ്. കാലം മാറിയത് മുനീറിപ്പോഴും അറിഞ്ഞിട്ടില്ല. സിഎച്ചിന്റെ മകനില്‍ നിന്നും ഇത്തരം നിരുത്തരവാദപരവും സമൂഹ വിരുദ്ധവുമായ പ്രസ്താവന പ്രതീക്ഷിച്ചിച്ചില്ല. പൊതുവിദ്യാഭ്യാസ വകുപ്പിനെ സംബന്ധിച്ചിടത്തോളം ലിംഗ നീതി, ലിംഗ തുല്യത, ലിംഗാവബോധം എന്നിവ മുന്‍നിര്‍ത്തിയുള്ള പദ്ധതികളുമായി മുന്നോട്ട് പോകും. വസ്ത്രധാരണം വ്യക്തിപരമാണ്. ഓരോരുത്തരും അവര്‍ക്കിഷ്ടമുള്ള സഭ്യമായ വസ്ത്രം ധരിക്കണം എന്നതാണ് നിലപാട്. അല്ലാതെ ആരുടെ മേലും ഒന്നും അടിച്ചേല്‍പ്പിക്കുകയല്ല. ഡോ. മുനീര്‍ തിരുത്തുമെന്നാണ് ഞാന്‍ കരുതുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ സാരി ഉടുത്താലേ ലിംഗ സമത്വം ഉണ്ടാകൂ എന്ന ഡോ. മുനീറിന്റെ പ്രസ്താവന അത്ഭുതത്തോടെ ആണ് കാണുന്നത്. സി എച്ച് ജീവിച്ചിരുന്നേല്‍ മുനീറിന് വേണ്ടി മാപ്പ് പറഞ്ഞേനെ. ലീഗ് നേതൃത്വം മുനീറിന്റെ നിലപാട് തിരുത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.'

സ്പീക്കര്‍ എം ബി രാജേഷ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

Next Story

RELATED STORIES

Share it