Latest News

ചൈന വൈഗൂര്‍ മുസ്‌ലിംകള്‍ക്കെതിരെ നടത്തുന്നത് വംശഹത്യയെന്ന് യുഎസ്

ചൈന വൈഗൂര്‍ മുസ്‌ലിംകള്‍ക്കെതിരെ നടത്തുന്നത് വംശഹത്യയെന്ന് യുഎസ്
X

വാഷിങ്ടന്‍: സിന്‍ജിയാങ് മേഖലയിലെ വൈഗൂര്‍ മുസ്‌ലിംകളെ തടവിലാക്കല്‍, നിര്‍ബന്ധിത വന്ധ്യംകരണം എന്നിവയിലൂടെ ചൈന 'വംശഹത്യ'യും 'മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളും' നടത്തിയതായി യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പ്രസ്താവിച്ചു. ചൈന പതിറ്റാണ്ടുകളായി വൈഗൂറുകള്‍ക്കും മറ്റ് വംശീയ, മതന്യൂനപക്ഷങ്ങള്‍ക്കുമെതിരായ അടിച്ചമര്‍ത്തല്‍ നയം തുടരുകയാണെന്നും ഇത് വര്‍ധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.


വൈഗൂര്‍ മുസ്‌ലിംകളോട് വിവേചനം കാണിക്കുന്നതിനും അവരെ നിരീക്ഷിക്കുന്നതിനും ആസൂത്രിതമായ കാര്യങ്ങളാണ് ചൈന ചെയ്യുന്നത്. യാത്ര ചെയ്യുന്നതിനും സ്‌കൂളുകളില്‍ ചേരുന്നതിനുമുള്ള അവരുടെ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുകയും മറ്റ് അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ നിഷേധിക്കുകയും ചെയ്യുന്നതായും യുഎസ് കുറ്റപ്പെടുത്തി.




Next Story

RELATED STORIES

Share it