Latest News

പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും രാജി ആവശ്യപ്പെട്ട് ഇരു സഭകളിലും ബഹളം; ബിജെപിക്കാര്‍ മര്‍ദ്ദിച്ചുവെന്ന് രമ്യ ഹരിദാസിന്റെ പരാതി

ദില്ലിയില്‍ കഴിഞ്ഞയാഴ്ച 43 പേര്‍ കൊല്ലപ്പെട്ട അക്രമത്തെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാര്‍ ഇരുസഭകളിലും നോട്ടീസ് നല്‍കിയിരുന്നു.

പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും രാജി ആവശ്യപ്പെട്ട് ഇരു സഭകളിലും ബഹളം; ബിജെപിക്കാര്‍ മര്‍ദ്ദിച്ചുവെന്ന് രമ്യ ഹരിദാസിന്റെ പരാതി
X

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും രാജി ആവശ്യപ്പെട്ട് പാര്‍ലമെന്റിന്റെ ഇരു സഭകളിലും ബഹളം. കഴിഞ്ഞ ആഴ്ച ദില്ലിയില്‍ നടന്ന അക്രമത്തിന്റെ പേരിലാണ് പ്രതിപക്ഷം ഇരുവരുടെയും രാജി ആവശ്യപ്പെട്ടത്. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം പകുതിയില്‍ മൂന്നാഴ്ചത്തെ ഇടവേളയ്ക്ക് ശേഷമാണ് പാര്‍ലമെന്റ് ഇന്ന് യോഗം ചേര്‍ന്നത്.

ലോക്‌സഭയിലും രാജ്യസഭയിലും സമാന സംഭവങ്ങള്‍ അരങ്ങേറി. ലോക്‌സഭ ഇന്ന് നാടകീയ രംഗങ്ങള്‍ക്കും വേദിയായി. പ്രതിഷേധിച്ച തന്നെ ബിജെപി എംഎല്‍എമാര്‍ മര്‍ദ്ദിച്ചുവെന്നാരോപിച്ച് രമ്യ ഹരിദാസ് പരാതി നല്‍കി. പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യം വിളിച്ച് പോസ്റ്ററുകള്‍ ഉയര്‍ത്തി. സ്പീക്കര്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് ലോക്‌സഭ രണ്ട് മണി വരെ നിര്‍ത്തിവച്ചു.

കോണ്‍ഗ്രസ്, ഇടത്, ടിഎംസി, എസ്പി, ബിഎസ്പി, ഡിഎംകെ അംഗങ്ങള്‍ ആവര്‍ത്തിച്ചുള്ള മുദ്രാവാക്യങ്ങള്‍ക്കിടെ രാജ്യസഭയില്‍ ചെയര്‍മാന്‍ എം വെങ്കയ്യ നായിഡു സഭ മാറ്റിവച്ചു.

ദില്ലിയില്‍ കഴിഞ്ഞയാഴ്ച 46 പേര്‍ കൊല്ലപ്പെട്ട അക്രമത്തെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാര്‍ ഇരുസഭകളിലും നോട്ടീസ് നല്‍കിയിരുന്നു.

ദില്ലിയിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് പാര്‍ലമെന്റില്‍ പ്രസ്താവന നടത്താന്‍ സാധ്യതയില്ലെന്ന് പാര്‍ലമെന്റ് വൃത്തങ്ങള്‍ അറിയിച്ചു. പ്രക്ഷുബ്ദമായ സഭയില്‍ ഇത്തരം പ്രസ്താവനകള്‍ നടത്താനാവില്ലെന്ന് അമിത് ഷാ പറഞ്ഞു.

Next Story

RELATED STORIES

Share it