Latest News

ബലാല്‍സംഗക്കേസില്‍ ജയിലില്‍ കിടന്നത് 20 വര്‍ഷം: പ്രതി കുറ്റക്കാരനല്ലെന്ന് കോടതിയുടെ 'കണ്ടെത്തല്‍'

2000 സെപ്റ്റംബര്‍ 16 നാണ് തിവാരിയെ ബലൈല്‍സംഗക്കേസില്‍ പോലിസ് അറസ്റ്റുചെയ്തത്.

ബലാല്‍സംഗക്കേസില്‍ ജയിലില്‍ കിടന്നത് 20 വര്‍ഷം: പ്രതി കുറ്റക്കാരനല്ലെന്ന് കോടതിയുടെ കണ്ടെത്തല്‍
X

അലഹബാദ്: ബലാല്‍സംഗക്കേസില്‍ 20 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ച പ്രതിയെ ഒടുവില്‍ കോടതി കുറ്റക്കരനല്ലെന്ന് 'കണ്ടെത്തി'. യുപിയിലെ ലളിത്പൂര്‍ ജില്ലയിലെ വിഷ്ണു തിവാരി (43) ആണ് ജീവിതത്തിലെ നല്ല കാലമെല്ലാം ജയിലില്‍ അടക്കപ്പെട്ട ശേഷം ഇപ്പോള്‍ കുറ്റവിമുക്തനാക്കപ്പെട്ടത്.


2000 സെപ്റ്റംബര്‍ 16 നാണ് തിവാരിയെ ബലൈല്‍സംഗക്കേസില്‍ പോലിസ് അറസ്റ്റുചെയ്തത്. എസ്‌സി / എസ്ടി നിയമപ്രകാരം ബലാത്സംഗത്തിനും അതിക്രമത്തിനും കേസെടുത്തു. മൂന്ന് വര്‍ഷത്തിന് ശേഷം ലളിത്പൂര്‍ കോടതി ബലാത്സംഗക്കേസില്‍ 10 വര്‍ഷത്തെ കഠിന തടവിന് ശിക്ഷിക്കുകയും ചെയ്തു. ഇതിനൊപ്പം എസ്‌സി / എസ്ടി നിയമപ്രകാരം ജീവപര്യന്തം തടവിനും ശിക്ഷിച്ചു. എല്ലാ ശിക്ഷകളും ഒരേസമയം അനുഭവിച്ചാല്‍ മതി എന്നായിരുന്നു വിചാരണക്കോടതിയുടെ നിര്‍ദേശം. എന്നാല്‍ അത് നടപ്പിലായില്ല.


തന്റെ ഗ്രാമത്തില്‍ നിന്നുള്ള ഒരു സ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന കുറ്റമാണ് വിഷ്ണു തിവാരിക്കെതിരില്‍ ചുമത്തിയത്. 'നിര്‍ബന്ധിത ലൈംഗിക ബന്ധത്തിന്റെ തെളിവുകളോ ബലാല്‍ക്കാരം നടന്നതിന്റെ അടയാളങ്ങളോ ശാരീരിക പരിശോധനയിലൊന്നും കാണപ്പെട്ടില്ല എന്ന് കോടതി അഭിപ്രായപ്പെട്ടു. വയലില്‍ ജോലിക്കു പോകുന്നതിനിടെ സ്ത്രീയെ പ്രതി നിലത്ത് തള്ളിയിട്ട് വായ പൊത്തിപ്പിടിച്ച ശേഷം ബലാല്‍സംഗം ചെയ്തു എന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം.


ജയിലിലെ അടുക്കളയില്‍ ജോലി ചെയതതിനുള്ള പ്രതിഫലമായ 600 രൂപയാണ് ആകെ കൈയിലുള്ളതെന്ന് തിവാരി പറഞ്ഞു. വീടോ സമ്പാദ്യമോ ഒന്നുമില്ല. വിവാഹം കഴിച്ചിട്ടില്ല. ജീവിതം ആകെ തകര്‍ന്നിരിക്കുകയാണ്. ഇനി എന്തു ചെയ്യണമെന്ന് അറിയില്ലെന്നും ജയില്‍ മോചിതനായ തിവാരി പറഞ്ഞു.




Next Story

RELATED STORIES

Share it