- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഉന്നാവോ പെണ്‍കുട്ടിയുടെ ചികില്‍സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് യുപി ഉപ മുഖ്യമന്ത്രി
ചികില്‍സയില്‍ കഴിയുന്ന പെണ്‍കുട്ടിയെ കിങ് ജോര്‍ജ്‌സ് മെഡിക്കല്‍ യൂനിവേഴ്‌സിറ്റിയില്‍ സന്ദര്‍ശിച്ച ശേഷം യുപി ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മയാണ് ഇക്കാര്യം അറിയിച്ചത്.
ലഖ്‌നൗ: കാറില്‍ ട്രക്കിടിച്ച് ഗുരുതര പരിക്കുകളുമായി ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ഉന്നാവോ കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിയുടെ ചികില്‍സാ ചെലവ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വഹിക്കും. ചികില്‍സയില്‍ കഴിയുന്ന പെണ്‍കുട്ടിയെ കിങ് ജോര്‍ജ്‌സ് മെഡിക്കല്‍ യൂനിവേഴ്‌സിറ്റിയില്‍ സന്ദര്‍ശിച്ച ശേഷം യുപി ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മയാണ് ഇക്കാര്യം അറിയിച്ചത്.
പെണ്‍കുട്ടിക്ക് ആവശ്യമായ ചികില്‍സാ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിലാണ് പ്രഥമ പരിഗണനയെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും. സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും സിബിഐയും സംഭവം അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പെണ്‍കുട്ടി സഞ്ചരിച്ച കാറില്‍ ട്രക്ക് ഇടിച്ച സംഭവത്തില്‍ സിബിഐ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ നല്‍കിയതിന് പിന്നാലെയാണ് പെണ്‍കുട്ടിയെ മന്ത്രി ആശുപത്രിയില്‍ സന്ദര്‍ശിച്ചത്.
സംഭവത്തില്‍ ഉന്നാവോ ബലാല്‍സംഗക്കേസിലെ പ്രതിയായ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സേംഗര്‍, സഹോദരന്‍ മനോജ് സേംഗര്‍ എന്നിവരടക്കം ഒമ്പത് പേര്‍ക്കെതിരേ സംസ്ഥാന പോലിസ് കേസെടുത്തിട്ടുണ്ട്. റായ്ബറേലിയില്‍ വച്ച് ഞായറാഴ്ചയാണ് പെണ്‍കുട്ടി സഞ്ചരിച്ച കാറില്‍ ട്രക്ക് ഇടിച്ചത്. സംഭവത്തില്‍ പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സേംഗര്‍ അടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തത്.
RELATED STORIES
നന്തന്‍കോട് കൂട്ടക്കൊലപാതകം; പ്രതി കേഡല്‍ ജിന്‍സണ്‍രാജക്ക് ജീവപര്യന്തം
13 May 2025 8:35 AM GMTസൈനികരെ നേരിട്ടെത്തി അഭിനന്ദിച്ച് പ്രധാനമന്ത്രി
13 May 2025 8:01 AM GMTപൊള്ളാച്ചി കൂട്ടബലാല്‍സംഗ കേസ്; ഒമ്പതു പ്രതികള്‍ക്കും ജീവപര്യന്തം
13 May 2025 7:59 AM GMTപൊള്ളാച്ചി കൂട്ടബലാല്‍സംഗ കേസ്; ഒമ്പത് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി
13 May 2025 6:45 AM GMTഗസക്കെതിരായ ഇസ്രായേലിന്റെ വംശഹത്യ; ഇതുവരെ കാഴ്ച ശക്തി നഷ്ടപ്പെട്ടത്...
13 May 2025 6:21 AM GMTഗസയ്ക്കെതിരായ ഇസ്രായേലിന്റെ യുദ്ധം അവസാനിപ്പിക്കണം; ട്രംപിന്...
13 May 2025 5:48 AM GMT