Latest News

കൊവിഡ് വര്‍ധിക്കുന്നു; തമിഴ്‌നാട്ടില്‍ പരീക്ഷകള്‍ അനിശ്ചിതകാലത്തേക്ക് മാറ്റി

മാറ്റിവച്ച പരീക്ഷകളുടെ പുതിയ തീയതി പിന്നീട് അറിയിക്കും. നിലവില്‍ കോളജുകളില്‍ സ്റ്റഡി ലീവാണ്.

കൊവിഡ് വര്‍ധിക്കുന്നു; തമിഴ്‌നാട്ടില്‍ പരീക്ഷകള്‍ അനിശ്ചിതകാലത്തേക്ക് മാറ്റി
X

ചെന്നൈ: മൂന്നാം തരംഗ ഭീഷണിയുയര്‍ത്തി കൊവിഡ് കേസുകള്‍ വ്യാപകമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ മാറ്റിവച്ച് തമിഴ്‌നാട്. സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് സെമസ്റ്റര്‍ പരീക്ഷകള്‍ മാറ്റിവച്ചത്. ഈ മാസം അവസാനം ആരംഭിക്കാനിരുന്ന പരീക്ഷകളാണ് അനിശ്ചിതകാലത്തേക്ക് മാറ്റിയത്.

മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി ചര്‍ച്ച ചെയ്ത ശേഷമാണ് പരീക്ഷകള്‍ മാറ്റിയതെന്ന് വിദ്യാഭ്യാസ മന്ത്രി കെ പൊന്‍മുടി അറിയിച്ചു. മാറ്റിവച്ച പരീക്ഷകളുടെ പുതിയ തീയതി പിന്നീട് അറിയിക്കും. നിലവില്‍ കോളജുകളില്‍ സ്റ്റഡി ലീവാണ്. ഏതെങ്കിലും കോളജുകള്‍ പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ അടയ്ക്കാന്‍ നിര്‍ദേശിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

തമിഴ്‌നാട്ടില്‍ കൊവിഡ് കേസുകളില്‍ വലിയ വര്‍ധനവാണ് സംഭവിച്ചിരിക്കുന്നത്. 12,895 പേര്‍ക്കാണ് സംസ്ഥാനത്ത് ഞായറാഴ്ച രോഗം സ്ഥിരീകരിച്ചത്. 51,335 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്.

Next Story

RELATED STORIES

Share it