- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
റവന്യൂ വകുപ്പിലെ സേവനങ്ങള്‍ക്ക് ഏകീകൃത പോര്‍ട്ടല്‍; വകുപ്പിനെ സേവനസന്നദ്ധമാക്കുമെന്നും മന്ത്രി രാജന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ റവന്യൂ സേവനങ്ങളും ഒരു ഏകീകൃത പോര്‍ട്ടലിലൂടെ ലഭ്യമാക്കുമെന്ന് റവന്യൂ വകുപ്പു മന്ത്രി കെ.രാജന്‍ പറഞ്ഞു. റവന്യൂ വകുപ്പിന്റെ പ്രവര്‍ത്തനം കൂടുതല്‍ ജനകീയമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ തേടി സര്‍വീസ് സംഘടനാ പ്രതിനിധികളുമായി ഓണ്‍ലൈന്‍ വഴി നടത്തിയ ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ജനങ്ങളുമായി ഏറ്റവും അധികം ഇടപഴകുന്ന ഉദ്യോഗസ്ഥരെന്ന നിലയില്‍ എപ്പോഴും സേവന സന്നദ്ധരാകണമെന്ന് റവന്യൂ മന്ത്രി ആമുഖത്തില്‍ പറഞ്ഞു. വില്ലേജാഫീസുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തിയും വിവര സാങ്കേതിക വിദ്യയുടെ ആധുനിക സങ്കേതങ്ങള്‍ ഉപയോഗിച്ചും വില്ലേജാഫീസുകളെ കൂടുതല്‍ ജനസൗഹൃദമാക്കും. റവന്യൂ ഓഫീസുകളെ സേവനകേന്ദ്രങ്ങള്‍ ആക്കുന്നതോടൊപ്പം ജീവനക്കാരുടെ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനും നടപടികളുണ്ടാകും. റവന്യൂ വകുപ്പിലെ ഡെപ്യൂട്ടി കളക്ടര്‍ മുതല്‍ വില്ലേജ് ഓഫീസര്‍ വരെയുളള ജീവനക്കാരുമായി അടുത്ത ഘട്ടത്തില്‍ ആശയവിനിമയം നടത്തി അഭിപ്രായ സ്വരൂപണം നടത്തും. വില്ലേജ് ഓഫിസുകളുടെ ആധുനികവത്കരണത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും.
വില്ലേജ് ഓഫിസുകള്‍ പൂര്‍ണ്ണമായി ജനസൗഹൃദമായി മാറണമെന്നാണ് ആഗ്രഹമെന്നും ഓഫിസുകളില്‍ ജനങ്ങള്‍ എത്താതെ തന്നെ സേവനങ്ങള്‍ ഡിജിറ്റലായി ലഭ്യമാക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ജീവനക്കാരുടെ എല്ലാ ആവശ്യങ്ങളിലും അനുഭാവപൂര്‍വമായ നിലപാട് സ്വീകരിക്കും. എന്നാല്‍ അഴിമതിയും അനാസ്ഥയും സ്വജനപക്ഷപാതവും വച്ചു പൊറുപ്പിക്കില്ല. അത്തരം പ്രവൃത്തികള്‍ക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്നും മന്ത്രി സംഘടനാ പ്രതിനിധികളെ അറിയിച്ചു. സംഘടനാ പ്രതിനിധികള്‍ ചര്‍ച്ചയില്‍ ഉന്നയിച്ച വിഷയങ്ങളില്‍ ഗൗരവത്തോടെയുളള ഇടപെടലുകള്‍ ഉണ്ടാകുമെന്നും മന്ത്രി ഉറപ്പുനല്‍കി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















