Latest News

ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ബാഗില്‍ യുവതിയുടെ മൃതദേഹം

മഹാരാഷ്ട്രയിലെ പല്‍ഗാര്‍ ജില്ലയിലെ നളോസപാറ റെയില്‍വെ സ്‌റ്റേഷന് സമീപത്തെ റോഡരികിലാണ് മൃതദേഹം കണ്ടെത്തിയത്.

ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ബാഗില്‍ യുവതിയുടെ മൃതദേഹം
X

പല്‍ഹാര്‍: യുവതിയെ കൊലപ്പെടുത്തി മൃതദേഹം ബാഗിലാക്കി റോഡരികില്‍ ഉപേക്ഷിച്ചു. മഹാരാഷ്ട്രയിലെ പല്‍ഗാര്‍ ജില്ലയിലെ നളോസപാറ റെയില്‍വെ സ്‌റ്റേഷന് സമീപത്തെ റോഡരികിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറഞ്ഞിട്ടില്ലെന്നും ഏകദേശം 20 വയസ് പ്രായമുള്ളയാളുടെ മൃതദേഹമാണെന്നും പോലിസ് പറഞ്ഞു.

രാവിലെ പട്രോളിങ് നടത്തുന്ന പോലിസുകാരാണ് റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ ബാഗ് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബാഗില്‍ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it