Latest News

ഉളിയില്‍ യൂനിറ്റി സെന്റര്‍ ഇ അബൂബക്കര്‍ നാടിന് സമര്‍പ്പിച്ചു

ഉളിയില്‍ യൂനിറ്റി സെന്റര്‍ ഇ അബൂബക്കര്‍ നാടിന് സമര്‍പ്പിച്ചു
X

കണ്ണൂര്‍: ഉളിയില്‍ യൂനിറ്റി സെന്റര്‍ റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഇ അബൂബക്കര്‍ നാടിന് സമര്‍പ്പിച്ചു. യൂനിറ്റി സെന്റര്‍ ചെയര്‍മാന്‍ എം അബ്ദുല്‍ സത്താര്‍ അധ്യക്ഷത വഹിച്ചു.

സെക്രട്ടറി എം വി റാസിഖ് സ്വാഗതം പറഞ്ഞു. പോപുലര്‍ ഫ്രണ്ട് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എ പി മഹ്മൂദ്, എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് എ സി ജലാലുദീന്‍, പോപുലര്‍ ഫ്രണ്ട് ഇരിട്ടി ഡിവിഷന്‍ പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍, എന്‍ സി ഫിറോസ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്നു നടന്ന സാംസ്‌കാരിക സമ്മേളനം ഇരിട്ടി നഗരസഭാ കൗണ്‍സിലര്‍ പി ഫൈസല്‍ ഉദ്ഘാടനം ചെയ്തു. ലോഗോ പ്രകാശനം ഇരിട്ടി നഗരസഭാ കൗണ്‍സിലര്‍ യു കെ ഫാത്തിമ നിര്‍വഹിച്ചു. എം അബ്ദുല്‍ സത്താര്‍ അധ്യക്ഷത വഹിച്ചു. എം വി റാസിഖ് റിപോര്‍ട്ട് അവതരിപ്പിച്ചു.

ഇരിട്ടി നഗരസഭാ കൗണ്‍സിലര്‍ പി സീനത്ത്, പ്രോഗ്രാം കണ്‍വീനര്‍ എം കെ യൂനുസ്, സി എം നസീര്‍ സംസാരിച്ചു. ഫ്രണ്ട്‌ലി ഫാമിലി, ബെസ്റ്റ് കമ്യൂണിറ്റി എന്ന വിഷയത്തില്‍ മനശ്ശാസ്ത്ര വിദഗ്ധന്‍ ഡോ. സി ടി സുലൈമാന്‍ പ്രഭാഷണം നടത്തി. തുടര്‍ന്ന് കലാവിരുന്നും വിവിധ സാമൂഹികസാംസ്‌കാരിക വിദ്യാഭ്യാസ മേഖലകളില്‍ മികവ് പ്രകടിപ്പിച്ചവരെ ആദരിക്കുകയും ചെയ്തു.

Next Story

RELATED STORIES

Share it