Latest News

മേയര്‍ക്കെതിരേ കയ്യേറ്റം; കണ്ണൂരില്‍ നാളെ ഹര്‍ത്താല്‍

കോര്‍പ്പറേഷന്‍ യോഗത്തിനിടെ മേയര്‍ സുമ ബാലകൃഷ്ണനെ ഇടത് കൗണ്‍സിലര്‍മാര്‍ കയ്യേറ്റം ചെയ്‌തെന്ന് ആരോപിച്ചാണ് നാളെ ഉച്ചവരെ യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കും.

മേയര്‍ക്കെതിരേ കയ്യേറ്റം; കണ്ണൂരില്‍ നാളെ ഹര്‍ത്താല്‍
X

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ കാര്യാലയത്തിലുണ്ടായ കയ്യാങ്കളിയെതുടര്‍ന്ന് കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ നാളെ ഹര്‍ത്താല്‍. കോര്‍പ്പറേഷന്‍ യോഗത്തിനിടെ മേയര്‍ സുമ ബാലകൃഷ്ണനെ ഇടത് കൗണ്‍സിലര്‍മാര്‍ കയ്യേറ്റം ചെയ്‌തെന്ന് ആരോപിച്ചാണ് നാളെ ഉച്ചവരെ യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കും.

ഇന്ന് രാവിലെ കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗം നടക്കുന്നതിനു മുന്നോടിയാണ് പ്രതിഷേധമുണ്ടായത്. സംഘടിച്ചെത്തിയ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ മേയറെ ഓഫിസില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവദിക്കാതെ കൗണ്‍സില്‍ ഹാളിലേക്കുള്ള വാതില്‍ അടക്കുകയായിരുന്നു. സംഘടനാ പ്രവര്‍ത്തനം ഓഫിസ് കോംപൗണ്ടില്‍ അനുവദിക്കില്ലെന്ന ഭരണസമിതിയുടെ ഏകാധിപത്യ നിലപാടിനെതിരെയും ചട്ടവിരുദ്ധമായ കാര്യങ്ങള്‍ ചെയ്യാന്‍ ജീവനക്കാരെ നിര്‍ബന്ധിക്കുന്ന ഡെപ്യൂട്ടി മേയറുടെ നിലപാടിനെതിരെയും പ്രതിഷേധിച്ച് ഏതാനും ദിവസങ്ങളായി കോര്‍പറേഷനില്‍ പ്രതിപക്ഷ ജീവനക്കാരുടെസമരം നടക്കുകയായിരുന്നു. ഇതിനിടയിലാണ് അടിയന്തിര കൗണ്‍സില്‍ ഇന്നു രാവിലെ വിളിച്ചു ചേര്‍ത്തത്. യോഗത്തിനു മുമ്പായി പ്രശ്‌നങ്ങള്‍ ഒത്തു തീര്‍പ്പാക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവിശ്യം. എന്നാല്‍ കൗണ്‍സില്‍ യോഗം നടത്തിയതിനു ശേഷം ചര്‍ച്ചചെയ്യാമെന്ന് മേയര്‍ അറിയിക്കുകയായിരുന്നു. ഇതോടെ മുദ്രാവാക്യം വിളിയും കയ്യേറ്റ ശ്രമവും നടന്നു. തുടര്‍ന്ന് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ മേയറെ മറ്റൊരു വാതിലിലൂടെ കൗണ്‍സില്‍ ഹാളില്‍ എത്തിച്ചെങ്കിലും പ്രശ്‌നം രൂക്ഷമായി. മേയര്‍ക്കു നേരെ കയ്യേറ്റമുണ്ടായതോടെ യോഗം നടത്താനായില്ല. കണ്ണൂര്‍ ടൗണ്‍ പോലിസ് എത്തി പ്രതിഷേധക്കാരെ പിടിച്ചുമാറ്റിയതിനു ശേഷം മേയറെ വീണ്ടും ഓഫിസില്‍ പ്രവേശിപ്പിച്ചു. മേയറെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ പോലിസില്‍ പരാതി നല്‍കുമെന്ന് യുഡിഎഫ് അംഗങ്ങള്‍ അറിയിച്ചു.സംഘര്‍ഷത്തില്‍ നേരിയ പരിക്കേറ്റ മേയര്‍ ആശുപത്രിയില്‍ ചികില്‍സ തേടിയതിനു ശേഷമാണ് മടങ്ങിയത്. അതേസമയം ഭരണപക്ഷ അംഗങ്ങളും കൈയേറ്റം ചെയ്‌തെന്ന് ആരോപിച്ച് പ്രതിപക്ഷ അംഗങ്ങളും ആശുപത്രിയില്‍ ചികില്‍സ തേടിയിട്ടുണ്ട്.


Next Story

RELATED STORIES

Share it