Latest News

നിയന്ത്രണം വിട്ട ബൈക്ക് മതിലില്‍ ഇടിച്ച് മറിഞ്ഞ് രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു.

സുഹൃത്തിന്റെ വിവാഹത്തിനത്തെിയ അങ്കമാലി അയ്യമ്പുഴ നോമ്പിക്കോട്ട് വീട്ടില്‍ ഷിബുവിന്റെ മകന്‍ വിമല്‍ (21), കോലഞ്ചേരി പട്ടിമറ്റം ചെങ്ങര നടയന്‍തുരുത്തി വീട്ടില്‍ അരുണ്‍രാജുവിന്റെ മകന്‍ അജിത്ത് (22) എന്നിവരാണ് മരിച്ചത്.

കൊച്ചി: നെടുമ്പാശ്ശേരി പുത്തന്‍തോട് വളവില്‍ നിയന്ത്രണം വിട്ട ബൈക്ക് വഴിയരികിലെ മതിലില്‍ ഇടിച്ച് മറിഞ്ഞ് ഐടിസി വിദ്യാര്‍ഥികളായ രണ്ട് പേര്‍ മരിച്ചു.സുഹൃത്തിന്റെ വിവാഹത്തിനത്തെിയ അങ്കമാലി അയ്യമ്പുഴ നോമ്പിക്കോട്ട് വീട്ടില്‍ ഷിബുവിന്റെ മകന്‍ വിമല്‍ (21), കോലഞ്ചേരി പട്ടിമറ്റം ചെങ്ങര നടയന്‍തുരുത്തി വീട്ടില്‍ അരുണ്‍രാജുവിന്റെ മകന്‍ അജിത്ത് (22) എന്നിവരാണ് മരിച്ചത്. ഇരുവരും അങ്കമാലി കിടങ്ങൂര്‍ സെന്റ് ജോര്‍ജ് ഐ.ടി.സി വിദ്യാര്‍ഥികളാണ്. ശനിയാഴ്ച രാവിലെ എട്ടിന് അത്താണി -ചെങ്ങമനാട് റോഡില്‍ പുത്തന്‍തോട് തേക്കാനത്ത് ഗ്യാസ് ഏജന്‍സിക്ക് സമീപത്തെ വളവിലായിരുന്നു അപകടം. അജിത്തിനും വിമലിനുമൊപ്പം പഠിക്കുന്ന നെടുമ്പാശ്ശേരി പൊയ്ക്കാട്ടുശ്ശേരി സ്വദേശി ശ്രീജിത്തിന്റെ വിവാഹമായിരുന്നു ശനിയാഴ്ച മാങ്ങാമ്പിള്ളിക്ഷേത്രത്തില്‍. വിവാഹത്തില്‍ പങ്കെടുക്കാന്‍ 16ഓളം സഹപാഠികള്‍ വെള്ളിയാഴ്ച രാത്രി ബൈക്കുകളില്‍ ശ്രീജിത്തിന്റെ വീട്ടിലത്തെി. അതില്‍ എട്ട് പേര്‍ ചെങ്ങമനാട്ടുള്ള ലോഡ്ജില്‍ മുറിയെടുത്തു. ബാക്കിയുള്ളവര്‍ രാത്രി തന്നെ വീടുകളിലേക്ക് മടങ്ങി. ലോഡ്ജിലുണ്ടായിരുന്നവരില്‍ നാല് പേര്‍ രാവിലെ കുളിച്ച് വസ്ത്രം മാറുന്നതിന് ഐ.ടി.സിയിലേക്ക് പോയി. അരമണിക്കൂര്‍ കഴിഞ്ഞാണ് വിമലും, അജിത്തും ഐ.ടി.സിയിലേക്ക് പുറപ്പെട്ടത്. വിമലാണ് ബൈക്കോടിച്ചിരുന്നത്. കുപ്പിക്കഴുത്താകൃതിയിലുള്ള പുത്തന്‍തോട് വളവിലത്തെിയപ്പോള്‍ എതിര്‍ദിശയില്‍ നിന്ന് വരുകയായിരുന്ന ടോറസില്‍ ഇടിക്കാതിരിക്കാന്‍ ശ്രമിച്ചതോടെ നിയന്ത്രണം വിട്ട ബൈക്ക് റോഡിനോട് ചേര്‍ന്ന തേക്കാനത്ത് ഏജന്‍സീസന്റെ മതിലും, ഇരുമ്പ് ഗേറ്റും തകര്‍ത്ത ചുമരുകളില്‍ തട്ടി ഓഫീസ് മുറ്റത്തെ വഴിയിലൂടെ പാഞ്ഞ് തേക്കാനത്ത് ബെന്നിയുടെ വീട്ട്മുറ്റത്ത് തെറിച്ച് കറങ്ങിവീണു. അപകടത്തില്‍ തലയും, മുഖവും തകര്‍ന്ന ഇരുവരും തല്‍ക്ഷണം മരിക്കുകയായിരുന്നു. ശബ്ദം കേട്ട് വീടിനകത്തുണ്ടായിരുന്ന ബെന്നിയുടെ വീട്ടുകാരാണ് ആദ്യം അപകടം കണ്ടത്. അതോടെ ജനം തടിച്ച്കൂടി. അതിനിടെ ലോഡ്ജില്‍ നിന്ന് ഫെബിനും, സുഹൃത്തും ഐ.ടി.സിയിലേക്ക് വരുന്നതിനിടെ ആള്‍ക്കൂട്ടം കണ്ട് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും തിരിച്ചറിഞ്ഞത്. സംഭവമറിഞ്ഞയുടന്‍ ചെങ്ങമനാട് പ്രിന്‍സിപ്പല്‍ എസ്.ഐ.എ.കെ.സുധീറിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തത്തെി മൃതദേഹം ആലുവ ജില്ല ആശുപത്രിയിലത്തെിക്കുകയും, പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുകയും ചെയ്തു. മരിച്ച വിമലിന്റെ മൃതദേഹം മഞ്ഞപ്ര ചന്ദ്രപ്പുര സെന്റ് ജോര്‍ഫ് യാക്കോബായ പള്ളിസെമിത്തേരിയില്‍ സംസ്‌കരിച്ചു. അമ്മ: ഉഷ. സഹോദരന്‍: അമല്‍.അജിത്തിന്റെ അമ്മ: ജയ. സഹോദരങ്ങള്‍: അഭിജിത്ത്, അനില്‍. മൃതദേഹം കാക്കനാട് അത്താണി പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു.

Next Story

RELATED STORIES

Share it