Latest News

ബിജെപി സീറ്റ് നല്‍കാത്തതിനു പിന്നാലെ ആത്മഹത്യ ചെയ്ത ആനന്ദിന്റെ വാര്‍ഡില്‍ എല്‍ഡിഎഫിന് ജയം

ബിജെപി സീറ്റ് നല്‍കാത്തതിനു പിന്നാലെ ആത്മഹത്യ ചെയ്ത ആനന്ദിന്റെ വാര്‍ഡില്‍ എല്‍ഡിഎഫിന് ജയം
X

തിരുവനന്തപുരം: ബിജെപി സീറ്റ് നല്‍കാത്തതിന് പിന്നാലെ ആത്മഹത്യ ചെയ്ത ആനന്ദിന്റെ വാര്‍ഡില്‍ എല്‍ഡിഎഫിന് ജയം. എല്‍ഡിഎഫ് സ്ഥാനാര്‍ഥി അജിന്‍ ആണ് വിജയിച്ചത്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിന് പിന്നാലെയാണ് ബിജെപി പ്രവര്‍ത്തകനായ ആനന്ദ് കെ തമ്പി ജീവനൊടുക്കുന്നത്. സ്ഥാനാര്‍ഥിയാകാനുള്ള താല്പര്യം നേതൃത്വത്തെ അറിയിച്ചിരുന്നുവെന്നും എന്നാല്‍ അവര്‍ പരിഗണിച്ചില്ലെന്ന് അനന്ദ് പറഞ്ഞിരുന്നു.

തന്റെ ഭൗതികശരീരം കാണാന്‍ ബിജെപി പ്രവര്‍ത്തകരെയും ആര്‍എസ്എസ് പ്രവര്‍ത്തകരെയും അനുവദിക്കരുതെന്നും ആനന്ദ് പറഞ്ഞിരുന്നു.തന്നെ അവഗണിച്ച് മണ്ണ് മാഫിയക്കാരനായ ആളെ സ്ഥാനാര്‍ഥിയായി നിര്‍ത്തിയെന്നും അന്ന് ആത്മഹത്യക്കുറിപ്പില്‍ പറഞ്ഞിരുന്നു. ഇതില്‍ മനനൊന്താണ് ആത്മഹത്യയെന്നും ആത്മഹത്യക്കുറിപ്പില്‍ പറഞ്ഞിരുന്നു.

Next Story

RELATED STORIES

Share it