Latest News

ഇടതുപക്ഷത്തിന് ഇനി തിരിച്ചുവരാന്‍ സാധിക്കില്ലെന്ന് കെ സുധാകരന്‍

ഇടതുപക്ഷത്തിന് ഇനി തിരിച്ചുവരാന്‍ സാധിക്കില്ലെന്ന് കെ സുധാകരന്‍
X

തിരുവനന്തപുരം: ജനമനസില്‍ യുഡിഎഫിനോടുള്ള വിശ്വാസം വര്‍ധിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. പിണറായി സര്‍ക്കാരിന്റെ കാലം എണ്ണപ്പെട്ടു കഴിഞ്ഞെന്നും ഇപ്പോള്‍ കണ്ടത് ജനവിരുദ്ധ സര്‍ക്കാരിന് എതിരായ വിധിയെഴുത്താണിതെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂരില്‍ ഇടതുപക്ഷത്തിന്റെ കുറ്റി നാശം വന്നിരിക്കുന്നു കണ്ണൂരില്‍. തിരിച്ചുവരാന്‍ അവര്‍ക്കിനി സാധിക്കില്ല. ജനങ്ങളുടെ മനസിനകത്തെ വിശ്വാസം നഷ്ടപ്പെട്ടു. മാന്യതയുണ്ടെങ്കില്‍ പിണറായി വിജയന്‍ ഉടന്‍ ജനങ്ങളോട് മാപ്പ് പറഞ്ഞ് രാജിവെക്കണമെന്നും കെ സുധാകരന്‍ ആവശ്യപ്പെട്ടു.

പിണറായി വിജയന്റെ കൊള്ളയ്ക്കുള്ള ജനത്തിന്റെ മറുപടിയാണ് ഇപ്രാവശ്യത്തെ ജനവിധിയെന്നും സിപിഎമ്മിന്റെ ജനങ്ങള്‍ക്കെതിരായ അക്രമങ്ങള്‍ക്കുള്ള മറുപടിയാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

Next Story

RELATED STORIES

Share it