Latest News

എല്‍ഡിഎഫിനായി കളത്തിലിറങ്ങിയ പ്രായം കുറഞ്ഞ സ്ഥാനാർഥിക്ക് തോല്‍വി

എല്‍ഡിഎഫിനായി കളത്തിലിറങ്ങിയ പ്രായം കുറഞ്ഞ സ്ഥാനാർഥിക്ക് തോല്‍വി
X

പത്തനംതിട്ട: പ്രായംകുറഞ്ഞ സ്ഥാനാർഥികളിലൊരാളായ ദിവപ്രിയ അനിലിന് തോൽവി. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് നന്നൂർ ഡിവിഷനിലാണ് ദിവപ്രിയ എൽഡിഎഫ് സ്ഥാനാർഥിയായി മൽസരിച്ചത്. യുഡിഎഫിന്റെ ഷേർളി ജെയിംസിനാണ് ഇവിടെ വിജയം. ഷേർളി ജെയിംസ് 1,600 വോട്ടു നേടിയപ്പോൾ ദിവപ്രിയയ്ക്ക് 1,591 വോട്ടുകളാണ് ലഭിച്ചത്. ബിജെപി സ്ഥാനാർഥി സുസ്‌മിത ബൈജുവിന് 1,350 വോട്ടുകൾ കിട്ടി.

21 വയസ് പൂര്‍ത്തിയായ അന്നാണ് ദിവപ്രിയ അനിലിനെ സിപിഎം സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. പാത്താമുത്തം സെയ്ന്റ് ഗിറ്റ്സ് കോളേജിലെ ബിടെക്ക് ഏഴാംസെമസ്റ്റർ ഇലക്ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ വിദ്യാർഥിനിയാണ് ദിവപ്രിയ. കോളേജിലെ പരീക്ഷയ്ക്കിടെയായിരുന്നു ദിവപ്രിയ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയത്.

Next Story

RELATED STORIES

Share it