Latest News

വിഷുവിന് രണ്ട് മാസത്തെ സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെന്‍ഷന്‍ ഒരുമിച്ച് നല്‍കും

വിഷുവിന് രണ്ട് മാസത്തെ സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെന്‍ഷന്‍ ഒരുമിച്ച് നല്‍കും
X

തിരുവനന്തപുരം: വിഷു പ്രമാണിച്ച് സംസ്ഥാനത്ത് രണ്ടു മാസത്തെ സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെന്‍ഷനുകള്‍ ഒരുമിച്ചു വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

അതിന്റെ ഭാഗമായി 56,97,455 പേര്‍ക്ക് 3,200 രൂപ വീതം ലഭിക്കും. മാര്‍ച്ച് മാസ ഗഡുവിനൊപ്പം ഏപ്രില്‍ മാസത്തേത് മുന്‍കൂറായി നല്‍കുകയാണ് ചെയ്യുന്നത്. അതിനായി 1746.44 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഏപ്രില്‍ പതിനാലിനുള്ളില്‍ പെന്‍ഷന്‍ വിതരണം പൂര്‍ത്തിയാക്കും.

കൊവിഡ് മഹാമാരിയും രാജ്യത്തിന്റെ സാമ്പത്തിക നയങ്ങളും തീര്‍ത്ത പ്രതിസന്ധികള്‍ക്കിടയിലും സാധാരണക്കാരുടെ ക്ഷേമം ഉറപ്പു വരുത്തണമെന്ന എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ഉറച്ച തീരുമാനത്തിന്റെ ഭാഗമായാണ് രണ്ടു മാസത്തെ പെന്‍ഷനുകള്‍ ഒരുമിച്ചു നല്‍കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിപണി കൂടുതല്‍ സജീവമാകാനും സാധാരണ ജനങ്ങള്‍ക്ക് ആഹ്ലാദപൂര്‍വം വിഷു ആഘോഷിക്കാനും ഈ തീരുമാനം സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it