Latest News

വാഹന പരിശോധനക്കിടെ കള്ളപ്പണം പിടികൂടി; രണ്ടു ഇതരസംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍

വാഹന പരിശോധനക്കിടെ കള്ളപ്പണം പിടികൂടി; രണ്ടു ഇതരസംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍
X

കോട്ടയം: കോട്ടയത്ത് വാഹന പരിശോധനക്കിടെ കള്ളപ്പണം പിടികൂടി. എക്‌സൈസ് പരിശോധനക്കിടെ ആന്ധ്ര സ്വദേശികളില്‍ നിന്നും 72 ലക്ഷം രൂപയാണ് പിടികൂടിയത്. രാജന്‍ പേട്ട ഷഹര്‍ഷാവാലി(25), ഷേക്ക് ജാഫര്‍വാലി(59)എന്നിവരാണ് പിടിയിലായത്. പ്രതികളെ ആദായ നികുതി വകുപ്പിന് കൈമാറി.

ബെംഗളൂരുവില്‍ നിന്നും പത്താനാപുരത്തേക്ക് പോകുന്ന ബസിലാണ് ഇരുവരും യാത്ര ചെയ്തിരുന്നത്. ബാഗിനുള്ളിലും ജാക്കറ്റിനുള്ളിലുമായി പണം ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. പണത്തിന്റെ ഉറവിടത്തെ പറ്റി അന്വേഷിക്കുകയാണെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു.

Next Story

RELATED STORIES

Share it