മേഘാലയയില്‍ വീണ്ടും ഖനി അപകടം; രണ്ടു മരണം
ഇതേ മേഖലയില്‍ കഴിഞ്ഞമാസം 13ന് സംഭവിച്ച ഖനി അപകടത്തിലെ രക്ഷാപ്രവര്‍ത്തനം ഇതുവരെയും ഫലം കണ്ടിട്ടില്ല.
BY JSR7 Jan 2019 3:44 AM GMT
X
JSR7 Jan 2019 3:44 AM GMT
ഷില്ലോങ്: കഴിഞ്ഞമാസം സംഭവിച്ച ഖനി അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെ സമീപപ്രദേശത്തു തന്നെ മറ്റൊരു ഖനിയപകടം. മേഘാലയയിലെ ഈസ്റ്റ് ജയന്തിയ ഹില്‍സ് മേഖലയിലെ ജല്‍യ് ഗ്രാമത്തിലെ മൂക്‌നോറിലാണ് അപകടം. ജില്ലാ ആസ്ഥാനത്തു നിന്ന് അഞ്ചുകിലോമീറ്റര്‍ അകലെയാണ് അപകടം നടന്ന ഖനി. അപകടത്തില്‍ രണ്ടു തൊഴിലാളികള്‍ മരിച്ചു. ഇലാദ് ബരേഹ്, മനോജ് ബസുമതി എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇതേ മേഖലയില്‍ കഴിഞ്ഞമാസം 13ന് സംഭവിച്ച ഖനി അപകടത്തിലെ രക്ഷാപ്രവര്‍ത്തനം ഇതുവരെയും ഫലം കണ്ടിട്ടില്ല. അതിനിടെയാണ് കഴിഞ്ഞദിവസം പുതിയ അപകടമുണ്ടായത്. ഇലാദ് ബരേഹയെ വെള്ളിയാഴ്ച മുതല്‍ കാണാനില്ലെന്നു ബന്ധുക്കള്‍ പോലിസില്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്നു പോലിസ് അന്വേഷണമാരംഭിച്ചതോടെയാണ് അപകടം പുറത്തറിഞ്ഞത്.
Next Story
RELATED STORIES
കേരളത്തില്‍ ഒരു ഗോധ്രയുണ്ടാക്കാനുള്ള നീക്കം കരുതിയിരിക്കുകയെന്ന് കെ ടി ...
1 Jun 2023 8:43 AM GMTയുവറോണര്‍, ഇതിനേക്കാള്‍ ഭേദം മഅ്ദനിക്ക് തൂക്കുമരം ഒരുക്കുകയല്ലേ...?
4 May 2023 11:38 AM GMTനീതിക്ക് വേണ്ടി ഞാന്‍ മുട്ടാത്ത വാതിലുകളില്ല; സൈക്കിള്‍ പോളോ...
27 March 2023 7:00 AM GMTവാഹനങ്ങളിലെ അഗ്നിബാധ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍...
3 Feb 2023 12:45 PM GMTദുരന്തനിവാരണം ദുരന്തമാവുമ്പോള്‍...
31 Dec 2022 1:01 PM GMT'നിങ്ങള്‍ കാട്ടിയത് സാമൂഹിക നിന്ദ, അവഹേളനം, കൊടും ചതി'; അഡ്വ.സി കെ...
18 Dec 2022 2:36 AM GMT