വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെ ഇരട്ട സഹോദരികള്‍ തൂങ്ങി മരിച്ച നിലയില്‍
ശ്രീരംഗ പട്ടണം ഹനസനഹള്ളി ഗ്രാമത്തില്‍ സുരേഷ്-യശോദ ദമ്പതികളുടെ മക്കളായ ദീപികയും ദിവ്യയുമാണ് (19) മരിച്ചത്.
BY SRF5 July 2021 1:08 PM GMT
X
SRF5 July 2021 1:08 PM GMT
കാസര്‍കോഡ്: വിവാഹത്തിന്റെ ഒരുക്കങ്ങള്‍ക്കിടെ ഇരട്ട സഹോദരികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ശ്രീരംഗ പട്ടണം ഹനസനഹള്ളി ഗ്രാമത്തില്‍ സുരേഷ്-യശോദ ദമ്പതികളുടെ മക്കളായ ദീപികയും ദിവ്യയുമാണ് (19) മരിച്ചത്. ഇരുവരുടേയും വിവാഹം നിശ്ചയിച്ച് ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് ഇരുവരും ആത്മഹത്യ ചെയ്തത്.
ജനനം മുതല്‍ എപ്പോഴും ഒരുമിച്ചായിരുന്ന ഇരുവരുടെയും വിവാഹം നിശ്ചയിച്ചത് വ്യത്യസ്ത കുടുംബങ്ങളിലെ യുവാക്കളുമായിട്ടായിരുന്നു. വിവാഹശേഷം വേര്‍പിരിയുന്നതിനെക്കുറിച്ചുള്ള ചിന്തയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കുടുംബം പറയുന്നത്.
ഇരുവരെയും രണ്ട് വ്യത്യസ്ത മുറികളിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു.
Next Story
RELATED STORIES
ഊട്ടിയിലും ചുട്ടുപൊള്ളുന്ന ചൂട് ;73 വർഷത്തിനിടെ ഏറ്റവും ഉയർന്ന താപനില
30 April 2024 6:40 PM GMTഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം മെയ് 8 നും ഹയര്‍സെക്കന്ററി...
30 April 2024 6:33 PM GMTനവകേരള ബസ് ഇനി ഗരുഡപ്രീമിയം; കോഴിക്കോട്-ബെംഗളൂരു യാത്രയ്ക്ക് 1117 രൂപ
30 April 2024 5:31 PM GMTതൃശൂരില്‍ സിപിഎമ്മിന്റെ ഒരു കോടി രൂപ ആദായ നികുതി വകുപ്പ്...
30 April 2024 4:37 PM GMTദല്ലാള്‍ നന്ദകുമാറിനും ശോഭാ സുരേന്ദ്രനും കെ സുധാകരനുമെതിരേ ഇ പി...
30 April 2024 4:08 PM GMTകൊല്ലത്ത് ഇടിമിന്നലേറ്റ് കശുവണ്ടി ഫാക്ടറി ജീവനക്കാരന് മരിച്ചു
30 April 2024 3:58 PM GMT