Latest News

തൃണമൂല്‍ മന്ത്രിമാര്‍ സിബിഐ കസ്റ്റഡിയില്‍: സിബിഐ ഓഫിസിനു മുന്നില്‍ തൃണമൂല്‍ പ്രവര്‍ത്തകരുടെ പ്രതിഷേധ ധര്‍ണ

തൃണമൂല്‍ മന്ത്രിമാര്‍ സിബിഐ കസ്റ്റഡിയില്‍: സിബിഐ ഓഫിസിനു മുന്നില്‍ തൃണമൂല്‍ പ്രവര്‍ത്തകരുടെ പ്രതിഷേധ ധര്‍ണ
X

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളായ രണ്ട് മന്ത്രിമാരെയും ഒരു എംഎല്‍എയെയും സിബിഐ കസ്റ്റഡിയിലെടുത്തതിനെതിരേ കൊല്‍ക്കത്ത സിബിഐ ഓഫിസിനു മുന്നില്‍ തൃണമൂല്‍ പ്രവര്‍ത്തകരുടെ കൂട്ടധര്‍ണ.

സിബിഐ ഓഫിസിനു മുന്നില്‍ വലിയ ജനക്കൂട്ടമാണ് എത്തിച്ചേര്‍ന്നിരിക്കുന്നത്.

നാരദ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ പുറത്തുവിട്ട നാരദ ഒളികാമറ ഓപറേഷനുമായി ബന്ധപ്പെട്ടാണ് തൃണമൂല്‍ നേതാക്കളായ ഫിര്‍ഹദ് ഹക്കിം, സുബ്രത മുഖര്‍ജി, മദന്‍ മിത്ര എന്നിവരെ അവരുടെ വീടുകളില്‍ നിന്ന് സിബിഐയുടെ കൊല്‍ക്കത്ത ഓഫിസിലേക്ക് കൊണ്ടുവന്നിരിക്കുന്നത്. മുന്‍ കൊല്‍ക്കൊത്ത മേയര്‍ സൊവന്‍ ചാറ്റര്‍ജിയെയും വിളിച്ചുവരുത്തിയിട്ടുണ്ട്. ഫിര്‍ഹദ് ഹക്കിം, സുബ്രത മുഖര്‍ജി എന്നിവര്‍ മമത കാബിനറ്റിലെ മന്ത്രിമാരാണ്. മദന്‍ മിത്ര എംഎല്‍എയുമാണ്.

ഇതിനു പുറമെ ടിഎംസി എംപി കല്യാണ്‍ ബാനര്‍ജി, മുന്‍ കൊല്‍ക്കത്ത മേയല്‍ സൊവന്‍ ചാറ്റര്‍ജിയുടെ ഭാര്യ രത്‌ന, എംപി സന്ദനു സെന്‍ തുടങ്ങിയവരും സിബിഐ ഓഫിസിലുണ്ട്.

ഏകദേശം പതിനൊന്നുമണിയോടെ മുഖ്യമന്ത്രി മമതാ ബാനര്‍ജി സിബിഐ ഓഫിസിലെത്തിയിരുന്നു.

2014ലാണ് മാത്യു സാമുവലിന്റെ നാരദ ചാനല്‍ ഒളി കാമറ ഓപറേഷനിലൂടെ തൃണമൂല്‍ നേതാക്കളെ കുടുക്കിയത്. നേതാക്കള്‍ പണം കൈപ്പറ്റുന്നതായിരുന്നു വീഡിയോ. ദ്യശ്യങ്ങളില്‍ ഒരു പോലിസുകാരനും ഉണ്ടായിരുന്നു. ഇപ്പോള്‍ ബിജെപിയിലുളള സുവേന്ദു അധികാരി, മുകള്‍ റോയി തുടങ്ങിയവരും ഈ വീഡിയോ ദ്യശ്യങ്ങളിലുണ്ട്.

Next Story

RELATED STORIES

Share it