Latest News

ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിനെ വെടിവച്ചുകൊന്നു

ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിനെ വെടിവച്ചുകൊന്നു
X

24 പര്‍ഗാനാസ്: ബംഗാളിലെ 24 പര്‍ഗാനാസ് ജില്ലയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിനെ വെടിവച്ചുകൊന്നു. ജില്ലയില്‍ അറിയപ്പെടുന്ന നേതാവായ മഹാറാം ഷേക്കാണ് മരിച്ചത്. ശനിയാഴ്ച രാത്രിയാണ് വീടിന്റെ മുന്നില്‍ നില്‍ക്കുകയായിരുന്ന അദ്ദേഹത്തിന് വെടിയേറ്റത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും താമസിയാതെ മരിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് പോലിസ് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രധാന പ്രതി ഒളിവിലാണ്. പ്രതിയെ പിടിക്കുന്നതിനുള്ള ശ്രമം പോലിസ് തുടരുന്നുണ്ട്. കൊലപാതകത്തിന്റെ കാരണം ഇതുവരെയും വ്യക്തമല്ല.

കഴിഞ്ഞ മാസവും ബംഗാളില്‍ ഒരു തൃണമൂല്‍ നേതാവിനെ വധിച്ചിരുന്നു.

Next Story

RELATED STORIES

Share it