Latest News

ആദിവാസി യുവാവിനെ വായില്‍ കമ്പി കുത്തിക്കയറ്റി കൊന്നു

ആദിവാസി യുവാവിനെ വായില്‍ കമ്പി കുത്തിക്കയറ്റി കൊന്നു
X

ഇടുക്കി: മറയൂരില്‍ ആദിവാസി യുവാവിനെ യുവാവിനെ വായില്‍ കമ്പി കുത്തിക്കയറ്റി കൊന്നു. പെരിയ കുടിയില്‍ രമേശ് (27) ആണ് കൊല്ലപ്പെട്ടത്. കമ്പിവടി കൊണ്ട് തലയ്ക്ക് അടിച്ചും കമ്പി വായില്‍ കുത്തിയിറക്കിയുമാണ് കൊല നടത്തിയത്. ബന്ധുവായ സുരേഷാണ് കൊല നടത്തിയതെന്ന് പോലിസ് പറഞ്ഞു.

വെള്ളിയാഴ്ച രാത്രി 10.30നായിരുന്നു സംഭവം. പ്രതി ഒളിവിലാണ്. കൊലപാതകത്തിന് കാരണമെന്താണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇരുവരും മദ്യപിച്ചിരുന്നതായും അയല്‍വാസികള്‍ പറയുന്നുണ്ട്. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു. പ്രതിയെ പിടികൂടിയാല്‍ മാത്രമേ കൊലപാതകത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിയാനാകൂ എന്നാണ് പോലിസ് പറയുന്നത്.

Next Story

RELATED STORIES

Share it